പൊണ്ണത്തടിയെ ഒഴിവാക്കാൻ
മാറിയ ജീവിത ശൈലിയും ഭക്ഷണ ശീലങ്ങളും മനുഷ്യന് സമ്മാനിച്ചതാണ് അമിത വണ്ണം അഥവാ പൊണ്ണത്തടിയെന്ന് നമ്മൾ ഓമനപേരിട്ട് വിളിയ്ക്കുന്ന അവസ്ഥ.
പൊണ്ണത്തടി കാരണം ദൈനംദിന പ്രവൃത്തികൾ പോലും ചെയ്യാൻ കഴിയാത്തവരുടെ എണ്ണം ആരെയും ഞെട്ടിക്കുന്നതാണ്.
ഹൃദ്രോഗം, സന്ധിവാതം, പ്രമേഹം എന്നിങ്ങനെ പൊണ്ണത്തടിയുള്ളവരെ കാത്തിരിയ്ക്കുന്ന രോഗങ്ങളും ഏറെയാണ്. ശ്വാസം മുട്ടലടക്കം ഇനിയുമെറെ പ്രത്യാഘാതങ്ങൾ അമിത വണ്ണം നമുക്ക് സമ്മാനിയ്ക്കും.
പതിവായി രാവിലെയും വൈകിട്ടും 1 മണിക്കൂർ വീതം മിതമായ വേഗത്തിൽ നടക്കുക എന്നതാണ് ഏറെ പ്രധാനം. സ്ഥിരമായുള്ള നടത്തം ശരീരത്തിലെ അധികമുള്ള കലോറിയെ എരിച്ച് കളയും.
ടിൻഫുഡുകളും വറുത്തതും പൊരിച്ചതും ഒഴിവാക്കി പഴങ്ങളും വെള്ളവും പചച്ക്കറികളും കൂടുതൽ കഴിയ്ക്കുക.നന്നായി ഉറങ്ങുക എന്നിവയൊക്കെ അമിത വണ്ണത്തെ ഇല്ലാതാക്കാൻ സഹായിക്കും.
Leave a Reply
You must be logged in to post a comment.