നവജാത ശിശുക്കളെ എങ്ങനെ ഭംഗിയായി പരിചരിക്കാം…. അറിയാം അവയെക്കുറിച്ച്….

നവജാത ശിശുക്കളെ എങ്ങനെ ഭംഗിയായി പരിചരിക്കാം….അറിയാം അവയെക്കുറിച്ച്….

ഒരു കുഞ്ഞ് അതിഥി അമ്മയുടെയും അച്ഛനെയും ജീവിതത്തിൽ എത്തിയാൽ പിന്നെ നൂറുനൂറ് സംശയങ്ങളാണ്. ഇത് കുഞ്ഞിന് കുഴപ്പമാകുമോ അത് ബുദ്ധിമുട്ടാകുമോ… എന്തിനാണ് കരയുന്നത്… അങ്ങനെ അങ്ങനെ ഒരു അമ്മ മനസ്സിൽ ഒരായിരം സംശയങ്ങൾ…

അറിയുക ഈ കുഞ്ഞിക്കാര്യങ്ങള്‍

1. ആദ്യ മൂന്നു നാലു ദിവസം കട്ടിയുള്ള മഞ്ഞപ്പാല്‍ (Colostrum ) എന്നറിയപ്പെടുന്നു. കുഞ്ഞിന് ധാരാളം രോഗപ്രതിരോധശേഷി നൽകുന്ന ആദ്യത്തെ വാക്സിനാണ്. ഉറപ്പായും കുഞ്ഞിന് ഈ പാൽ നൽകണം.

2. ആദ്യ പത്ത് ദിവസങ്ങളിൽ വെയിറ്റ് കുറയുകയും എന്നാല്‍ നല്ലവണ്ണം മുലപ്പാല്‍ കിട്ടുമ്പോള്‍ പത്താം ദിനം വെയിറ്റ് തിരിച്ചു കിട്ടുകയും ചെയ്യുന്നു.

3. മുലപ്പാൽ അല്ലാതെ മറ്റു പാനീയങ്ങൾ ഒന്നും വെള്ളവും ദാഹശമനത്തിന് ആവശ്യമില്ല.

4. കുഞ്ഞിന്‍റെ എല്ലാ കരച്ചിലും പാലിന് അല്ല.

5. മൂത്രം ഒഴിക്കുമ്പോൾ കരയുന്നത് സ്വാഭാവിക രീതിയാണ്. എന്നാൽ അമിത കരച്ചില്‍ ശ്രദ്ധിക്കുക.

6. കുഞ്ഞിനെ നല്ലോണം മുലപ്പാൽ ലഭിച്ചു തുടങ്ങുമ്പോള്‍ ഓരോ തവണയും പാൽ കുടിച്ചു കഴിയുമ്പോൾ മഞ്ഞനിറത്തിൽ ചെറിയ അളവിൽ മലം പോകും അത് വയറിളക്കമല്ല.

7. ജനന ശേഷം ആദ്യ പത്ത് ദിവസം കഴിഞ്ഞാൽ ഓരോ ദിവസവും 20-30 ഗ്രാം വെയിറ്റ് മാസം തികഞ്ഞ് ജനിക്കുന്ന കുഞ്ഞുങ്ങൾക്കു കൂടും. എന്നാല്‍ മാസം തികയാത്ത കുഞ്ഞുങ്ങള്‍ക്ക്‌ 15 – 20 ഗ്രാം വെയിറ്റ് ആയിരിക്കും കൂടുന്നത്.

8. അമ്മയ്ക്ക് മുലപ്പാൽ കുറവാണെങ്കിൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ( Formula Milk) പൊടിപ്പാല്‍ തുടങ്ങുക.

9. നല്ലവണ്ണം മുലപ്പാൽ ലഭിക്കുന്ന കുഞ്ഞുങ്ങൾ രണ്ടു മണിക്കൂർ ഉറങ്ങും, ഓരോ തവണയും മലവും മൂത്രവും പോകും.

10. മുലപ്പാൽ കുറയുമ്പോൾ ഇവ ശ്രദ്ധിക്കുക.
(a) Feeding Position ശരിയായ രീതിയില്‍ ആണോ എന്ന്‍
(b) അമ്മയുടെ ശാരീരികവും മാനസികവുമായ സമ്മർദ്ദം ഒഴിവാക്കുക.
(c) അമ്മയുടെ പോഷകമൂല്യ ഭക്ഷണം, വെള്ളം ധാരാളം കുടിക്കുക. (d) ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുക.

11. മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് (kangaroo mother care) എന്ന പരിചരണം. കുഞ്ഞിൻറെ ദേഹം അമ്മയുടെ ദേഹത്തോട് ചേർന്ന് കിടക്കുന്ന രീതി. ഇത് വെയിറ്റും മുലപ്പാലും വര്‍ദ്ധിപ്പിക്കുവാന്‍ കൂടുതല്‍ ഉപകരിക്കും. അച്ഛനും അമ്മയെപ്പോലെ തന്നെ ഈ രീതി പാലിക്കാവുന്നതാണ്.

12. ഇളംചൂടുവെള്ളത്തിൽ പെട്ടെന്ന് കുഞ്ഞിനെ കുളിപ്പിച്ച് എടുക്കുക.പൗഡർ ഉപയോഗിക്കരുത്. ആട്ടിയ വെളിച്ചെണ്ണ തേച്ച് കുളിപ്പിക്കുക. മാര്‍ദ്ദവമുള്ള തുണി ഉപയോഗിച്ച് ദേഹം തുടയ്ക്കുക.

13. നവജാതശിശുക്കൾ ഏഴാം ദിവസം വരെ മലം പോകാതെ ഇരുന്നാലും പ്രശ്നമില്ല. കുഞ്ഞിന് അസ്വസ്ഥതകൾ ഒന്നുമില്ലെങ്കിൽ.

14. കുഞ്ഞിൻറെ മലത്തിൻറെ നിറം കളിമണ്ണിന്‍റെ നിറമോ വെളുത്തതോ ആണെങ്കില്‍ ഉടനെ ഡോക്ടറെ കാണിക്കുക.

15. കുഞ്ഞിന്റെ മാറില്‍ ചെറിയ കട്ടി കാണുകയാണെങ്കില്‍ ഭയപ്പെടേണ്ട. തനിയെ മാറും. എന്നാല്‍ അവിടെ മസ്സാജ് ചെയ്യരുത്.

16 .കുഞ്ഞിന്റെ ദേഹത്ത് ചെറിയ ചുവന്ന കുരുക്കള്‍ കാണുന്നതിനെ പറയുന്നത് (Erythema Toxicum) എന്നാണ്. അത് തനിയെ മാറിക്കോളും.

17. ഡോക്ടർ നിർദേശിക്കുന്ന സോപ്പ്, ഷാംപൂ മാത്രം ഉപയോഗിക്കുക. മാറി മാറി ഉപയോഗിക്കരുത്.

18. കുഞ്ഞിന് മഞ്ഞ വരുന്നത് ജനനശേഷം ചുവന്ന രക്താണു നശിച്ചിട്ടാണ്. അത് അമ്മ വയറിൽ വെയില്‍ കൊള്ളിക്കാഞ്ഞിട്ടല്ല. അതിന് അളവ് കൂടുതലാണെങ്കിൽ ഫോട്ടോതെറാപ്പി വേണ്ടിവരും.

19. കുഞ്ഞു പൊക്കിളിൽ ഒന്നും പുരട്ടരുത്. പല അമ്മമാർക്കും പേടിയാണ്. വെള്ളം ഇറങ്ങുമോ എന്ന്‍. ഒരിക്കലുമില്ല. സാധാരണ രണ്ടാഴ്ചയ്ക്കുള്ളിൽ പൊക്കിള്‍ വീഴും. ചെറിയ അളവിൽ രക്തം പൊടിയും. എന്നാല്‍ പിന്നീട് അവിടെ നിന്നും രക്തം വരികയാണെങ്കിൽ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം.

20. കുഞ്ഞിനെ എ സി റൂമിൽ 26-28 °C കിടത്താവുന്നതാണ്.

21. മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് തലയുടെയും ഹൃദയം, കാഴ്ച എന്നിവയുടെ പരിശോധന ഡോക്ടറുടെ നിർദേശാനുസരണം ചെയ്യുക.

22. എല്ലാ നവജാതരുടെയും കേൾവി പരിശോധന ഉറപ്പായും ചെയ്യണം.

23. വിറ്റാമിന്‍ ഡി മരുന്ന് എല്ലാ നവജാതർക്കും ഒരു വയസ്സുവരെ നൽകണം.

24. മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് അയൺ മള്‍ട്ടിവിറ്റാമിന്‍ സിറപ്പ് കൂടി നൽകിവരുന്നു.

25. കുഞ്ഞു പാൽ കുടിക്കുന്നില്ല, പനി, ചുമ, മയക്കം, ഛര്‍ദില്‍, നിർത്താതെ കരച്ചിൽ ഉണ്ടെങ്കിൽ ഉടനെ ഡോക്ടറെ സമീപിക്കുക.

image courtesy: todaysparent.com, thesun.co.uk

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*