‘ഞങ്ങള്‍ തമ്മിലുള്ള ബന്ധം മനോഹരമാണ്’..മുന്‍ ഭാര്യയെ കുറിച്ച് തുറന്ന്പറഞ്ഞ് ബോളിവുഡ് സൂപ്പര്‍ താരം

‘ഞങ്ങള്‍ തമ്മിലുള്ള ബന്ധം മനോഹരമാണ്’..മുന്‍ ഭാര്യയെ കുറിച്ച് തുറന്ന്പറഞ്ഞ് ബോളിവുഡ് സൂപ്പര്‍ താരം

ഡിവോഴ്‌സും പിന്നീട് ഒന്നിക്കുന്നതും ബോളിവുഡില്‍ സര്‍വ്വസാധാരണമാണ്. അത്തരത്തില്‍ നിരവധി പേര്‍ നമ്മുടെ സെലിബ്രിറ്റികളില്‍ ഉണ്ട്.

അങ്ങനെ വിവാഹമോചനത്തിന് ശേഷം നല്ല സുഹൃത്തുക്കളായി ഇരിക്കുന്ന രണ്ടുപേരാണ് നടന്‍ ഹൃത്വിക് റോഷനും മുന്‍ ഭാര്യ സൂസെന്ന ഖാനും. 2014ല്‍ ആയിരുന്നു ഇരുവരും വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നത്.

വിവാഹ മോചിതരായതിന് ശേഷവും ഇരുവരും ഒന്നിച്ച് സമയം ചെലവഴിക്കാറുണ്ട്. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും യാത്രകള്‍ പോവുന്നതുമെല്ലാം ഒരുമിച്ചാണ്.

കഴിഞ്ഞ ദിവസം മുന്‍ഭാര്യയെക്കുറിച്ച് ഹൃത്വിക്ക് റോഷന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഞങ്ങള്‍ തമ്മിലുളള ബന്ധം മനോഹരമാണെന്നാണ് ബോളിവുഡ് സൂപ്പര്‍താരം പറയുന്നത്.

മക്കളുടെ രക്ഷിതാക്കള്‍ എന്ന നിലയിലും സുഹൃത്തുക്കള്‍ എന്ന നിലയിലും അത് വിവേകപൂര്‍വ്വമുളളതാണ്. ജിക്യൂ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹൃത്വിക്ക് ഇക്കാര്യം പറഞ്ഞത്. ഒരു കാര്യം ഉറപ്പാണ് സ്നേഹത്തിന് ഒരിക്കലും വിദ്വേഷമായി മാറാന്‍ കഴിയില്ല.

അത് വെറുപ്പാണെങ്കില്‍, അത് പ്രണയമായിരുന്നില്ല. സ്നേഹത്തിന്റെ മറ്റൊരു വകഭേദം പ്രണയമാണ്. നിങ്ങള്‍ അത് മനസ്സിലാക്കി കഴിഞ്ഞാല്‍, നിങ്ങള്‍ വീണ്ടും പ്രണയത്തിലേക്കുള്ള വഴികള്‍ കണ്ടെത്തും. അഭിമുഖത്തില്‍ ഹൃത്വിക്ക് റോഷന്‍ തുറന്നുപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment