ചുട്ടുപൊള്ളി കേരളം

ചുട്ടുപൊള്ളി കേരളം

കേരളത്തില്‍ ചൂടുകൂടുന്നു. താപനിലയില്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പു പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ താപനില മൂന്ന് ഡിഗ്രിയോളം ഉയര്‍ന്നിട്ടുണ്ട്. അടുത്ത നാലാഴ്ചകളില്‍ ഈ നില തുടരാനാണ് സാധ്യത.

സാധാരണയായി കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍ പ്രകാരം മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളെയാണ് സംസ്ഥാനത്ത് വേനല്‍ക്കാലമായി കണക്കാക്കുന്നത്. എന്നാല്‍ ഇപ്രാവശ്യം ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്ത് പലയിടത്തും ഉയര്‍ന്ന താപനില 38 ഡിഗ്രി കടന്നു.

ഇത്തവണ ഫെബ്രുവരിയില്‍ തന്നെ തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശരാശരി മൂന്ന് ഡിഗ്രിയോളം ചൂടും മധ്യകേരളത്തില്‍ ശരാശരി 2ഡിഗ്രി ചൂടും കൂടി. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയില്‍ രേഖപ്പെടുത്തിയ 38.2 ഡിഗ്രി ചൂടാണ്.

മഴയുടെ കുറവിനും വരണ്ട അന്തരീക്ഷത്തിനും പുറമെ വരണ്ട വടക്കുകിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് എത്തുന്നതും ചൂട് കൂടാന്‍ കാരണമായി. ജനുവരി 1 മുതല്‍ ഇന്നലെവരെ കേരളത്തില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളത്തില്‍ തീഷ്ണമായി സൂര്യ രശ്മികള്‍ പതിക്കുന്ന കാലയളവാണ് ഫെബ്രവരി 15 മുതല്‍ മാര്‍ച്ച് 21 വരെ. കേരളത്തേയും ആഗോളതാപനത്തിന്റെ ഭാഗമായ കാലാവസ്ഥ മാറ്റം ബാധിക്കുന്നുവെന്ന ആശങ്ക ശക്തമാവുകയാണ്. മഴലഭിക്കാതിരുന്നാല്‍ കേരളത്തില്‍ ഇപ്രാവശ്യം കടുത്ത ചൂടാകും രേഖപ്പെടുത്തുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply