ജോലി ആലിംഗനം: മണിക്കൂറില്‍ 6000 രൂപ പ്രതിഫലം

ജോലി ആലിംഗനം: മണിക്കൂറില്‍ 6000 രൂപ പ്രതിഫലം

ജീവിതത്തില്‍ എന്തു ജോലി തെരഞ്ഞെടുക്കണം എന്ന ആശങ്കയുണ്ടായപ്പോള്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യംതന്നെ ജോലിയായി തെരഞ്ഞെടുക്കാന്‍ റോബിന്‍ സ്റ്റീന്‍ എന്ന സ്ത്രീ തീരുമാനിച്ചു.

മറ്റുള്ളവരെ ആലിംഗനം ചെയ്യുക എന്ന ജോലിയായിരുന്നു അത്. ഇങ്ങനെയൊരു ജോലിയില്‍നിന്നും പ്രതിവര്‍ഷം 28 ലക്ഷത്തിലധികം രൂപ സമ്പാദിക്കാം എന്നാണ് അമേരിക്കക്കാരിയായ റോബിന്‍ സ്റ്റീന്‍ തെളിയിച്ചിരിക്കുന്നത്.

ആളുകള്‍ പരസ്പരം കെട്ടിപ്പിടിക്കുമ്പോള്‍ അവരുടെ ശരീരം ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സന്തോഷം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ഇതിനായാണ് ആവശ്യമുള്ളവര്‍ക്ക് തന്റെ ആലിംഗനം ഇവര്‍ വാഗ്ദാനം ചെയ്യുന്നത്.

ആലിംഗനം ആവശ്യമുള്ളവര്‍ക്ക് റോബിന്‍ സ്റ്റീനെ സമീപിക്കാം. 6000 രൂപയാണ് മണിക്കൂറിന് ഫീസ്. നിരവധിയാളുകളാണ് ഇവരുടെ സേവനത്തിനെത്തുന്നത്.

ഇതിനായി എത്തുന്നവര്‍ പൂര്‍ണമായും വസ്ത്രം ധരിച്ചിരിക്കണം എന്നതുമാത്രമാണ് ഒരു നിബന്ധന. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഈ സേവനം ലഭ്യമാണ്. ഒരു മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍വരെ ആലിംഗന സേവനം ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply