ഗുജറാത്തിലെ സൂറത്തില്‍ ട്യൂഷന്‍ സെന്ററില്‍ വന്‍ തീപ്പിടിത്തം; 18 പേര്‍ മരിച്ചു

ഗുജറാത്തിലെ സൂറത്തില്‍ ട്യൂഷന്‍ സെന്ററില്‍ വന്‍ തീപ്പിടിത്തം; 18 പേര്‍ മരിച്ചു

ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപിടിത്തം. ട്യൂഷന്‍ സെന്ററില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 18 പേര്‍ മരിച്ചു. സൂറത്തിലെ സരസ്താന മേഖലയിലെ തക്ഷഷില കോംപ്ലസിലെ ട്യൂഷന്‍ സെന്ററിലാണ് തീപിടുത്തം. മരണ സംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് 3.30ഓടെയാണ് സംഭവം. മൂന്നും നാലും നിലകളില്‍ തീ പടര്‍ന്നുകയറിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ എല്ലാം തന്നെ കെട്ടിടത്തിനകത്ത് അകപ്പെടുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപെടാനായി കുട്ടികള്‍ മൂന്നാം നിലയില്‍ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ മൂന്നാം നിലയില്‍ നിന്ന് ചാടിയ 17വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു.

19 ഓളം ഫയര്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശേചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ പെട്ടന്ന് സുഖപ്പെടട്ടേ എന്നും വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും മോദി ട്വീറ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*