കുരങ്ങന്റെ തലച്ചോറിൽ മനുഷ്യ ജീൻ; വിവാദമാകുന്ന പുത്തൻ പരീക്ഷണം
കുരങ്ങന്റെ തലച്ചോറിൽ മനുഷ്യ ജീൻ; വിവാദമാകുന്ന പുത്തൻ പരീക്ഷണം

അത്ഭുത പരീക്ഷണം വിവാദമാകുന്നു. മനുഷ്യ തലച്ചോറിന്റെ വികാസത്തിന് കാരണമാകുന്ന പ്രധാന ജീന്‍ വഹിക്കുന്ന കുരങ്ങനെ സൃഷ്ടിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ കുന്മിങ് ഇന്‍സറ്റിറ്റിയൂട്ട് ഓഫ് സുവോളജിയിലെ ശാസ്ത്രജ്ഞരാണ് ഈ അത്ഭുത പരീക്ഷണത്തിന് പിന്നില്‍.
ബീജിങ്സ് നാഷണല്‍ സയന്‍സ് റിവ്യൂ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കൂടാതെ മനുഷ്യ തലച്ചോറിലെ വികാസത്തിന് പ്രധാനമായ MCPH1 എന്നറിയപ്പെടുന്ന ജീന്‍ വഹിക്കുന്ന 11 കുരങ്ങുകളെ സൃഷ്ടിച്ചെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ഉത്തരേന്ത്യയില്‍ കാണപ്പെടുന്ന റീസസ് എന്ന ചെറു കുരങ്ങുകളെയാണ് ജനിതക മാറ്റം വരുത്തിയത്.
ഇതില്‍ ആറെണ്ണം ചത്തെന്നും ബാക്കി അഞ്ചെണ്ണം ജീവിച്ചിരിക്കുന്നുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജനിതക മാറ്റം വരുത്തിയ കുരങ്ങുകള്‍ക്ക് സ്വാഭാവിക കുരങ്ങുകളേക്കാള്‍ പെട്ടെന്ന് പ്രതികരിക്കുന്നവയും ഹ്രസ്വകാല ഓര്‍മയില്‍ മുന്നില്‍ നില്‍ക്കുന്നവയുമാണെന്ന് ശാസ്ത്രസംഘം അഭിപ്രായപ്പെട്ടു.
- മട്ടാഞ്ചേരി ജൂത പള്ളിയിലെ ‘ഹനൂക്ക’ എന്ന ആഘോഷം
- മോഷ്ടിച്ച ബൈക്കുമായി രണ്ടുപേർ പിടിയിൽ
- കടയ്ക്കാവൂർ പോക്സോ കേസ്; നിർണ്ണായക തെളിവുകൾ
- മറ്റൂർ സ്വദേശിയെ കുത്തി പരിക്കേൽപിച്ച കേസ്സിലെ പ്രതികളെ അറസ്റ്റു ചെയ്തു
- മാലിന്യ നിർമ്മാർജ്ജനത്തിനായി നൂതന സാങ്കേതിക വിദ്യയുമായി യുവ എൻജിനീയർ
- സൗജന്യ ചികിത്സ
- ക്യാച് ദ റെയിൻ ജില്ലാതല ഉദ്ഘാടനം നടത്തി
- പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം
- ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുളള സഹായം വര്‍ദ്ധിപ്പിച്ചു
- ആക്രമണം : പ്രതി പിടിയിൽ
Leave a Reply