ഷൊര്‍ണൂരില്‍ ട്രെയിനില്‍നിന്ന് മനുഷ്യന്റെ കാല്‍പാദം കണ്ടെത്തി
ഷൊര്‍ണൂരില്‍ ട്രെയിനില്‍നിന്ന് മനുഷ്യന്റെ കാല്‍പാദം കണ്ടെത്തി
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റെഷനില്‍ ട്രെയിനില്‍ നിന്നും മനുഷ്യന്റെ കാല്‍പ്പാദം കണ്ടെത്തി. ഷൊര്‍ണൂര്‍ ജങ്ഷന്‍ റെയില്‍വേ സ്റ്റെഷനിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ദന്‍ബാദില്‍ നിന്ന് ആലപ്പുഴയിലേയ്ക്ക് പോകുന്ന ട്രെയിനിലാണ് പാദം കണ്ടത്.
എസ് വണ്‍ കോച്ചില്‍ പുറത്തുള്ള ബയോ ടോയിലന്റ് ടാങ്കിനു മുകളിലായി കാല്‍ പാദം അറ്റുതൂങ്ങിയ നിലയിലായിരുന്നു. ആര്‍പിഎഫും, റെയില്‍വേ പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു.
അധികം പഴക്കവും വന്നിട്ടില്ലാത്ത ഇടതുകാല്‍ പാദമാണെന്ന് പൊലീസ് പരിശോധനയില്‍ കണ്ടെത്തി. വെള്ളിയാഴ്ച്ച ഇന്‍ക്വസ്റ്റ് നടത്തി കാല്‍പാദം തൃശുര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.
Leave a Reply