മാവേലിക്കരയില്‍ ആശുപത്രിയുടെ ടെറസില്‍ തലയോട്ടി കണ്ടെത്തി

മാവേലിക്കരയില്‍ ആശുപത്രിയുടെ ടെറസില്‍ തലയോട്ടി കണ്ടെത്തി

മാവേലിക്കരയില്‍ ആശുപത്രിക്കു മുകളിലെ ടെറസില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. വടക്കേമങ്കുഴി ഗവ.ഹോമിയോ ആശുപത്രിക്കു മുകളിലാണ് തലയോട്ടി കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ് തലയോട്ടി കസ്റ്റഡിയിലെടുത്തു.

ആശുപത്രിയില്‍ ഗ്രില്‍ നിര്‍മാണ ജോലിക്കെത്തിയ തൊഴിലാളികളാണ് തലയോട്ടി കണ്ടെത്തിയത്. ചുവന്ന തുണിയില്‍ പൊതിഞ്ഞ് സഞ്ചിയിലാക്കിയ നിലയിലായിരുന്നു തലയോട്ടി ആദ്യം കണ്ടത്.

തലയോട്ടി ഇന്നു പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കും. തലയോട്ടിയില്‍ പലയിടത്തും സ്‌കെച്ച് പേനകള്‍ കൊണ്ട് മാര്‍ക്ക് ചെയ്തിട്ടുള്ളതിനാല്‍ ഇത് മന്ത്രവാദത്തിന്റെ ഭാഗമാണോ എന്ന് സംശയമുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment