അന്താരാഷ്ട്ര മനുഷ്യക്കടത്ത് കേസ്സിലെ പ്രധാന പ്രതി കൊച്ചിയില്‍ പിടിയില്‍
അന്താരാഷ്ട്ര മനുഷ്യക്കടത്ത് കേസ്സിലെ പ്രധാന പ്രതി കൊച്ചിയില്‍ പിടിയില്‍
അന്താരാഷ്ട്ര മനുഷ്യക്കടത്ത് കേസ്സിലെ പ്രധാന പ്രതിയെ എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. ഹൈദ്രാബാദില്‍ നിന്ന് മൂന്ന് ബംഗ്ലാദേശികളെ ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് ഉപയോഗിച്ച് ദുബായ് വഴി സെര്‍ബിയയിലേക്ക് കടത്താന്‍ ശ്രമിച്ചിരുന്നു.
Also Read >> പതിനെട്ടാം പടിയുടെ മുന്‍വശത്തെ ആല്‍മരത്തിന് തീപിടിച്ചു
തെലുങ്കാന പദ്മനഗര്‍ കോളനിയില്‍ താമസിക്കുന്ന ആര്‍.കെ.ബറുവയുടെ മകന്‍ സുമിത് ബറുവയെ (42) പിടിയിലായത്. ദുബായില്‍ വെച്ച് സംശയം തോന്നിയ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജ രേഖകള്‍ ഉപയോഗിച്ച് സെര്‍ബിയയിലേക്ക് കടക്കാന്‍ ശ്രമിച്ച ബംഗ്ലാദേശികളാണെന്ന് മനസ്സിലായത്.
Also Read >> നടന്‍ സൗബിന്‍ സാഹീറിനെതിരെ കേസ്; അറസ്റ്റ് ചെയ്തു
ഇവരെ അവിടെ നിന്നും നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. നെടുമ്പാശ്ശേരിയിലെത്തിയ ഇവരെ വിശദമായ അന്വേഷണത്തിനായി എറണാകുളം റൂറല്‍ ജില്ലാ ക്രൈംബാഞ്ചിന് കൈമാറിയിരുന്നു.
എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍ നായരുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എസ്.ഉദയഭാനുവിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം നടത്തിവരികയായിരുന്നു.
അന്വേഷണത്തില്‍ നിരവധി ബംഗ്ലാദേശികള്‍ ദേനാപൂര്‍ കാടുവഴി ഇന്ത്യയിലേക്ക് കടക്കുന്നുണ്ടെന്നും, അവിടെ നിന്ന് അവര്‍ ഹൈദരാബാദിലെത്തി വ്യജ രേഖകള്‍ ഉണ്ടാക്കി വിദേശത്തേക്ക് കടക്കുന്നുണ്ടെന്നും വിവരം ലഭിച്ചു.
ഇവര്‍ക്ക് ആവശ്യമായ പാസ്സ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവ വ്യാജമായി ഉണ്ടാക്കി നല്‍കുന്ന ഏജന്റിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം ഹൈദരാബാദിലെത്തി അന്വേഷണം നടത്തിയിരുന്നു. ഇവടെനിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഏജന്റിന്റെ പ്രധാന കണ്ണിയായ സുമിത് ബറുവയെ പിടികൂടാനായത്.
അന്വേഷണ സംഘത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ..എസ്.ഉദയഭാനുവിനെ കൂടാതെ എസ്.ഐ പി.ജെ.നോബിള്‍, ഷംസുദ്ദീന്‍, പി.എ, സുരേഷ് ബാബു, എ.എസ്.ഐ ഇസ്മായില്‍ റ്റി.വി, സി.പി.ഒ മുഹമ്മദ് അഷ്റഫ് എന്നിവരും ഉണ്ടായിരുന്നു.
Leave a Reply