കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ കിണറ്റില്‍ ചാടി, ഭര്‍ത്താവ് വിഷം കഴിച്ചു: രക്ഷകരായത് ഫയര്‍ഫോഴ്സ്
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ കിണറ്റില്‍ ചാടി, ഭര്‍ത്താവ് വിഷം കഴിച്ചു: രക്ഷകരായത് ഫയര്‍ഫോഴ്സ്
കുടുംബവഴക്കിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിനെയും ഭാര്യയെും അഗ്നിശമന സേന രക്ഷപ്പെടുത്തി. നെടുമങ്ങാട് പനയമുട്ടത്താണ് സംഭവം.
ഇരുവരും തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിച്ചതിന് പിന്നാലെ ഭാര്യ വീട്ടുവളപ്പില്‍ തന്നെയുള്ള കിണറ്റില്‍ ചാടുകയായിരുന്നു. ഇതുകണ്ട ഭര്‍ത്താവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കഴിച്ചു. ഇവരുടെ മകളാണ് ഫയര്‍ഫോഴ്സിനെ വിളിച്ച് വിവരം അറിയിച്ചത്.
ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് വീട്ടുമുറ്റത്ത് അബോധാവസ്ഥയില്‍ കിടന്ന ഭര്‍ത്താവിനെ നെടുമങ്ങാട് ആശുപത്രിയിലെത്തിച്ചു. 70 അടിയിലേറെ ആഴമുള്ള കിണറ്റില്‍ വീണ ഭാര്യയെ കരയ്ക്കെത്തിച്ച് ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കും മാറ്റി.
നെടുമങ്ങാട് ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍മാരായ രവീന്ദ്രന്‍നായര്‍, അജികുമാര്‍, ഫയര്മാന് സി.എസ്.കുമാരലാല്‍ എന്നിവരുടെ നേത്യത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
Leave a Reply