ഭാര്യ പഠിക്കാന്‍ പോയത് ഇഷ്ടപ്പെട്ടില്ല; കത്തികൊണ്ട് യുവതിയുടെ കൈ വിരലുകള്‍ അറുത്തുമാറ്റി ഭര്‍ത്താവ്

ഭാര്യ പഠിക്കാന്‍ പോയത് ഇഷ്ടപ്പെട്ടില്ല; കത്തികൊണ്ട് യുവതിയുടെ കൈ വിരലുകള്‍ അറുത്തുമാറ്റി ഭര്‍ത്താവ്

പ്രവാസിയായ ഭര്‍ത്താവ് ഭാര്യയുടെ കൈവിരലുകള്‍ അറുത്തുമാറ്റി. തന്നെ അറിയിക്കാതെ പഠിക്കാന്‍ പോയതിനാണ് ഭര്‍ത്താവ് ഭാര്യയുടെ കൈവിരലുകള്‍ മുറിച്ചത്. ബംഗ്ലാദേശ് സ്വദേശിയായ റഫീഖുള്‍ ഇസ്ലാം എന്ന യുവാവാണ് ഭാര്യ ഹവാ അക്തറിന്റെ കൈവിരലുകള്‍ മുറിച്ച് മാറ്റിയത്.

യുഎഇയില്‍ ജോലി ചെയ്യുന്ന റാഫിഖുല്‍ ഇസ്ലാം നാട്ടിലെത്തിയ ശേഷമാണ് ഭാര്യ പഠിക്കാന്‍ പോകുന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് സര്‍പ്രൈസ് ഉണ്ടെന്ന് ഭാര്യയെ പറഞ്ഞ് വിശ്വസിപ്പിച്ച യുവാവ് ഇവരുടെ കണ്ണുകളും വായും മൂടിക്കെട്ടിയ ശേഷം കൈനീട്ടിയ ഹവ്വ അക്തറിന്റെ വിരലുകള്‍ വെട്ടിയെടുക്കുകയായിരുന്നു. വീണ്ടും യോജിപ്പിക്കാതിരിക്കാന്‍ വെട്ടിമാറ്റിയ വിരലുകള്‍ മാലിന്യക്കൊട്ടയില്‍ തള്ളുകയും ചെയ്തു.

യുവാവിന് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളു. ഭാര്യ തന്റെ അനുവാദമില്ലാതെ ഡിഗ്രി പഠിക്കാന്‍ പോകുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഭാര്യ പഠിക്കുന്നതിലുള്ള അസൂയ കൊണ്ടാണ് യുവാവ് വിരലുകള്‍ മുറിച്ചു മാറ്റിയതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment