മുന്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ആസിഡ് കുടിച്ച ഭർത്താവും മരിച്ചു
മുന്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ആസിഡ് കുടിച്ച ഭർത്താവും മരിച്ചു
കാട്ടാക്കട, കല്ലാമം, ഏഴാംമൂഴിയിൽ തടത്തരിക്ക് വീട്ടിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. ഭര്‍ത്താവ് ശിവാനന്ദൻ (55) നാണ് ഭാര്യ നിമ്മല (45) യെ വെട്ടി കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ഇയാൾ ആസിഡ് കുടിച്ചു ആത്മഹത്യക്ക് ശ്രമിച്ചു.
പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്തു മണിയോടെ ശിവനന്ദനും മരിച്ചു. കുടുബ പ്രശനമാണ് കൊലപാതകത്തിന് കാരണ എന്നാണ് പ്രഥമീക നിഗമനം. നിർമ്മലയുടെ കഴുത്തിൽ ആണ് വെട്ടേറ്റിരിക്കുന്നത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ ആണ് സംഭവം.
ഏഴു വർഷമായി ഭാര്യയുമായി പിണങ്ങി കഴിഞ്ഞ ഇയാൾ മറ്റൊരു വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു.എന്നാല്‍ അവരെയും ഉപേക്ഷിച്ചു അടുത്തിടെ സംഭവം നടന്ന വീടിനു സമീപം സഹോദരിയുടെ വീട്ടിൽ ഇയാൾ താമസിക്കുകയായിരുന്നു.
പഞ്ചായത്ത് അനുവദിച്ച വീടുമായി ബന്ധപ്പെട്ടു ശിവനന്ദനും നിർമ്മലയും വസ്തു സംബന്ധമായി തർക്കമുണ്ടായിരുന്നതായി പറയുന്നു. പാത്രം കഴുകുകയായിരുന്നു നിർമ്മലയ്ക്ക് സമീപം എത്തി വെട്ടുകത്തി ഉപയോഗിച്ചു കഴുത്തിനു വെട്ടുകയായിരുന്നു. പോലീസ് നടപടികൾ സ്വീകരിച്ചു വരുന്നു.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
Leave a Reply