ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു: സംഭവം കൊട്ടാരക്കരയില്‍

ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു: സംഭവം കൊട്ടാരക്കരയില്‍

കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടില്‍ മായയെ ഭര്‍ത്താവ് രാജനാണ് മദ്യലഹരിയില്‍ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച്ച രാത്രി മദ്യലഹരിയിലായിരുന്ന രാജന്‍ മായയുമായി വഴക്കിട്ടു. തുടര്‍ന്ന് ഇവരുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.

മായ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എന്നാല്‍ വ്യാഴാഴ്ച്ച വൈകിട്ടോടെ മരണപ്പെട്ടു. രാജനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment