നാഗര്‍കോവിലില്‍ ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നു

നാഗര്‍കോവിലില്‍ ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നു

നാഗര്‍കോവിലില്‍ ഭാര്യയുടെ മുമ്പില്‍ വച്ച് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. മേലമണക്കുടി ലൂര്‍ദ് മാതാ സ്ട്രീറ്റില്‍ താമസിക്കുകയായിരുന്ന വിന്‍സെന്റ് (35)നെയാണ് എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ചൂട് കൂടുതലായിരുന്നതിനാല്‍ വീടിന് പുറത്ത് ഭാര്യയോടൊപ്പം ഉറങ്ങിയ മത്സ്യത്തൊഴിലാളിയായ വിന്‍സെന്റിന്റെ മുഖത്ത് പ്രദേശവാസിയായ കിദിയോന്‍ ഉള്‍പ്പെടുന്ന എട്ടംഗ സംഘം ടോര്‍ച്ച് ലൈറ്റ് തെളിച്ചു. വിന്‍സെന്റ് ഇത് ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടാവുകയുമായിരുന്നു.

തുടര്‍ന്ന് കിദിയോനും സംഘവും അരിവാളുപയോഗിച്ച് വിന്‍സെന്റിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വിന്‍സെന്റിന്റെയും ഭാര്യയുടെയും നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടു.

അക്രമത്തില്‍ ഗുരുതര പരിക്കേറ്റ വിന്‍സെന്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment