അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം: ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും യുവാവ് കൊലപ്പെടുത്തി
അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം: ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും യുവാവ് കൊലപ്പെടുത്തി
ബംഗലൂരുവിലെ ബിഡദിയില്‍ ഭാര്യയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും യുവാവ് കൊലപ്പെടുത്തി. സാമൂഹികമാധ്യമങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതിന്റെ പേരിലാണ് ഭാര്യയെയും മകനെയും ഭര്‍ത്താവ് കൊന്ന് കത്തിച്ചത്.
തുമകൂരു സ്വദേശിനിയായ സുഷമയും (25) കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഒന്നര വര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹിതരായവരാണ് സുഷമയും രാജുവും.
ചാറ്റിലൂടെ ബന്ധം സ്ഥാപിച്ച ഇരുവരും പിന്നീട് ഒന്നിച്ച് താമസിക്കാനും തുടങ്ങി. സ്ഥിരമായി ഫെയ്‌സ്ബുക്കിലൂടെ പരിചയമില്ലാത്തവരോടും ചാറ്റ് ചെയ്തിരുന്ന സുഷമയ്ക്ക് മറ്റു പലരുമായി ബന്ധമുണ്ടെന്ന് രാജുവിന് സംശയമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ രാജുവിനെ പോലീസ് അറസ്റ്റു ചെയ്തു.
Leave a Reply
You must be logged in to post a comment.