കോട്ടയം മണിമലയില്‍ ഭാര്യയെ ഭര്‍ത്താവ് ചുട്ടുകൊന്നു

കോട്ടയം മണിമലയില്‍ ഭാര്യയെ ഭര്‍ത്താവ് ചുട്ടുകൊന്നുകോട്ടയം മണിമലയില്‍ ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു. മണിമല സ്വദേശിയായ വര്‍ഗീസ് മാത്യുവാണ് ഭാര്യ ശോശാമ്മ ( 78)യെ തീ കൊളുത്തി കൊന്നത്. വര്‍ഗീസിനും പൊള്ളലേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. വസ്തു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൊള്ളലേറ്റ ശോശാമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.

നാളുകളായി ദമ്പതികള്‍ തമ്മില്‍ വസ്തുതര്‍ക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി മേല്‍നടപടികള്‍ തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment