മദ്യപിക്കാൻ പണം നൽകിയില്ല; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

മദ്യപിക്കാൻ പണം നൽകിയില്ല; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
തിരുവനന്തപുരം പാറശ്ശാല കുഴിഞ്ഞാംവിളയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു .

കുഴിഞ്ഞാംവിള സ്വദേശി . മീനയെ ആണ് ഭർത്താവ് ഷാജി വെട്ടി ക്കൊന്നത് . വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം .

മുഖത്തും കഴുത്തിനും വെട്ടേറ്റ മീനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ മരിച്ചു .

ഭാര്യയെ വെട്ടിയ ശേഷം ഷാജി പാറശ്ശാല പൊലീസിൽ കീഴടങ്ങി . കുടുംബ പ്രശ്നങ്ങളാണ് കൊലപാ തകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം മദ്യപിക്കാൻ പണം നൽകാത്തതിന് ആണ് പ്രകോപ നത്തിന് കാരണമെന്ന് മക്കൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*