മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് സജി ഒളിവില്‍

മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് സജി ഒളിവില്‍

കോതമംഗലം: പരപുരുഷ ബന്ധം സംശയിച്ച് ഭാര്യയെ ഭര്‍ത്താവ് മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. കോതമംഗലം ഊന്നുകല്‍ ആമക്കാട്ട് പ്രിയയാണ്‌ ഭര്‍ത്താവിന്റെ കൊലക്കത്തിക്കിരയായത്.

Also Read >> കനകദുര്‍ഗ്ഗയും ബിന്ദുവും സന്നിധാനത്തെത്തി, ദൃശ്യങ്ങള്‍ പുറത്ത്

ഇവരുടെ രണ്ട് മക്കളുടെ മുന്നിലിട്ടാണ് ഭര്‍ത്താവ് പ്രിയയെ കഴുത്തിന്‌ വെട്ടി കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഇവരുടെ ഭര്‍ത്താവ്‌ സജി ഒളിവില്‍ പോയി. ഇവരുടേത് പ്രണയ വിവാഹമായിരുന്നു.

Also Read >> യുവാവിനെ കൊന്ന് ബൈക്കില്‍ കെട്ടി പാറക്കുളത്തിൽ താഴ്ത്തി

ചൊവ്വാഴ്ച വൈകീട്ട് അഞ്ചി മണിയോടെയാണ് സംഭവം. അടുക്കളയില്‍ ജോലിചെയ്തു കൊണ്ടിരുന്ന പ്രിയയുടെ പിന്നിലൂടെ ചെന്ന് കഴുത്തിന്‌ വെട്ടുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും സജിയുടെ മൊബൈല്‍ ഫോണും സംഭവ സ്ഥലത്ത് നിന്നും പോലീസിന് ലഭിച്ചു.

Also Read >> യുവ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത?

കഴുത്തിനും നെഞ്ചിലും ആഴത്തില്‍ ഏറ്റ മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് പ്രിയ മരിച്ചത്. സജി അമ്മയെ വെട്ടുന്നത് കണ്ട മക്കളായ എബിനും(12) ഗോഡ്വിനും (10) അച്ഛനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവരെ തള്ളി മാറ്റി തുടരെ വെട്ടുകയായിരുന്നു.

പരിസരത്തൊന്നും വീടുകളില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്താണ് ഇവരുടെ വീട്. ഇളയ മകനായ ഗോഡ്വിന്‍ 300 മീറ്റര്‍ അകലെയുള്ള വീട്ടിലെത്തി പറഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്. സമീപത്തുള്ളവരെ കൂട്ടി എത്തിയപ്പോളെക്കും പ്രിയ രക്തത്തില്‍ കുളിച്ചു ചലനമറ്റു കിടക്കുന്നതാണ് കണ്ടത്.

സംഭവമറിഞ്ഞ് ഓടിയെത്തിയവര്‍ വിവരമറിയിച്ചതനുസരിച്ചു പ്രിയയുടെ പിതാവ് ഔസേഫും സഹോദരനും എത്തി ധര്‍മ്മഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply