House wife suicide l ‘ചത്തോളൂ, ഞാന്‍ ഡെഡ്‌ബോഡി കാണാന്‍ വന്നോളാം’
‘ചത്തോളൂ, ഞാന്‍ ഡെഡ്‌ബോഡി കാണാന്‍ വന്നോളാം’ ; ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഭര്‍ത്താവ് അറസ്റ്റില്‍ l House wife suicide
കണ്ണൂര്‍: ഫോണിലൂടെ നിരന്തരമായി ഭീഷണിപ്പെടുത്തിയും മാനസികമായി തളർത്തുന്ന സന്ദേശങ്ങളയച്ചും ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഗൾഫുകാരൻ അറസ്റ്റിൽ. അഴീക്കോട് അഴീക്കല്‍ചാല്‍ ചോയ്യോന്‍ഹൗസില്‍ മുകേഷിനെയാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ഭാര്യ കോറോം മരമില്ലിന് സമീപം തായമ്പത്ത് സിമി ഈ മാസം 13 ന് ആത്മഹത്യ ചെയ്തിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മുകേഷ് താൻ എത്തിയതിന് ശേഷമേ മൃതദേഹം സംസ്ക്കരിക്കാവൂ എന്ന് പറഞ്ഞതിനാൽ മൃതദേഹം രണ്ട് ദിവസം ഫ്രീസറില്‍ വെച്ചു.
നാട്ടിലെത്തിയ ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായൊന്നും കണ്ടതുമില്ല. മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ ഇയാളെ നാട്ടുകാരും വീട്ടുകാരും ചേർന്ന് ആശ്വസിപ്പിക്കുകയുമുണ്ടായി. എന്നാൽ സിമിയുടേത് അസ്വാഭാവിക മരണമായതിനാൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സിമിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ്, കേസിൽ മുകേഷിന്റെ പങ്ക് വ്യക്തമായത്.
താൻ ആത്മഹത്യ ചെയ്യുമെന്ന് 13 ന് പുലര്‍ച്ചെ മൂന്നുമണിയ്ക്ക് സിമി ഇയാൾക്ക് സന്ദേശമയച്ചു. ഒപ്പം ജനല്‍ കമ്പിയില്‍ കയര്‍കെട്ടി കഴുത്തില്‍ കുരുക്കിട്ട് നിൽക്കുന്ന ഫോട്ടോയും അയച്ചുകൊടുത്തു. എന്നാൽ ‘ചത്തോളൂ, ഞാന്‍ ഡെഡ്‌ബോഡി കാണാന്‍ വന്നോളാം’ എന്നായിരുന്നു മുകേഷിന്റെ മറുപടി. വിശദമായ ചോദ്യം ചെയ്യലിൽ മുകേഷ് ഇക്കാര്യങ്ങളെല്ലാം ഏറ്റുപറഞ്ഞു.
Leave a Reply
You must be logged in to post a comment.