ഭാര്യയുടെ ക്രൂര പീഡനം ഫേസ്ബുക്കിലൂടെ അറിയിച്ചശേഷം യുവാവ് ആത്മഹത്യ ചെയ്തു

ഭാര്യയുടെ ക്രൂര പീഡനം ഫേസ്ബുക്കിലൂടെ അറിയിച്ചശേഷം യുവാവ് ആത്മഹത്യ ചെയ്തു

കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കില്‍ ഹരി കുറിച്ചതിങ്ങനെ. ‘മരണം വന്ന് എന്റെ കണ്ണില്‍ ചുംബിക്കുമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം’. അപ്പോഴും ആരും കരുതിയില്ല ഹരി തന്റെ സ്വന്തം ജീവനെടുക്കുന്നതിനു മുന്‍പാണ് ഇത്തരം ഒരു കുറിപ്പ് എഴുതിയതെന്ന്.

തിരുവനന്തപുരത്ത് ഓട്ടോഡ്രൈവറായ ഇടയാര്‍ ഹരി ഇന്നു രാവിലെയാണ് ആത്മഹത്യ ചെയ്തത്. അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടിലാണ് ഹരി തൂങ്ങി മരിച്ചത്.

എന്നാല്‍ മരിക്കുന്നതിനു മുന്‍പ് ഹരി തന്റെ ഫേസ്ബുക്കില്‍ ഭാര്യ ആശാ റാണിക്കും ഭാര്യാസഹോദരിക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു വീഡിയോ ഇട്ടിരുന്നു. ഇവര്‍ കാരണം താന്‍ ആത്മഹത്യ ചെയ്യും എന്നാണ് വീഡിയോയില്‍ ഹരി പറയുന്നത്.

ഹരിയുടെ ഭാര്യ അയാളെ മര്‍ദ്ദിക്കുന്നതിന്റെയും വീഡിയോ ഹരി പോസ്റ്റ് ചെയ്തിരുന്നു. ഹരിയുടെ ഭാര്യ മുന്‍പ് ഒരു വിവാഹം കഴിച്ചതാണ്. ആ ബന്ധത്തില്‍ അവര്‍ക്കൊരു കുട്ടിയുമുണ്ട്.

മുന്‍ ഭര്‍ത്താവുമായി ഭാര്യ വീണ്ടും ബന്ധം പുലര്‍ത്തുന്നതില്‍ ഹരി അസ്വസ്ഥനായിരുന്നു. മാത്രമല്ല മറ്റു പലരുമായും ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് ഹരി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

ഈ സമയം ഹരിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച് ഭാര്യ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ ഫോര്‍ട്ട് പോലീസ് ഹരിയെ വിളിച്ച് വിരട്ടിയിരുന്നു. ഇക്കാരണങ്ങളൊക്കെയാണ് ഹരിയെ ആത്മഹത്യാ ഭീഷണി മുഴക്കാനും ജീവിതം അവസാനിപ്പിക്കാനും പ്രേരിപ്പിച്ചത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഹരിയുടെ മൃതദേഹം പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം ഇടയാറുള്ള വീട്ടില്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply