എന്ത് പകരം ഞാൻ നൽകും എന്ന് എനിക്കറിയില്ല…ഇവളാണ് എന്‍റെ പുണ്യം; യുവാവിന്‍റെ കുറിപ്പ് വൈറലാകുന്നു…

എന്ത് പകരം ഞാൻ നൽകും എന്ന് എനിക്കറിയില്ല…ഇവളാണ് എന്‍റെ പുണ്യം; യുവാവിന്‍റെ കുറിപ്പ് വൈറലാകുന്നു…

ലോക വനിതാ ദിനത്തില്‍ ഭര്‍ത്താവ് ഭാര്യയെക്കുറിച്ച് ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. ഉണ്ണാതെ, ഉറങ്ങാതെ എന്നെ പരിചരിക്കുന്ന, എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുന്ന….ഇവളാണ് എന്റെ ഹീറോയിൻ….

ഫേസ് ബുക്ക് പോസ്റ്റ്‌ വായിക്കാം

ഇന്ന് ലോക വനിതാ ദിനം…… ഇവളാണ് എന്റെ ഹീറോയിൻ എന്റെ പ്രിയപ്പെട്ട ഭാര്യ. ഉണ്ണാതെ, ഉറങ്ങാതെ എന്നെ പരിചരിക്കുന്ന, എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുന്ന എന്റെ പ്രിയപ്പെട്ട സ്റ്റെഫി…. രാവിലെ അഞ്ചു മണിക്ക് ട്യൂബിലൂടെ പൊടിച്ച ഗുളിക തന്നു കൊണ്ട് തുടങ്ങുന്ന അവളുടെ ജീവിതം വീണ്ടും ആറു മണി ആവുമ്പോൾ പിന്നെയും ഗുളികയും, ഫീഡും എല്ലാം ശരിയാക്കി ട്യൂബിലൂടെ അവൾ അതു തരും..

അതു കഴിഞ്ഞാൽ എന്നെ പല്ല് തേപ്പിക്കും, ഷേവ് ചെയ്തു തരും, ശരീരം മുഴുവൻ തുടച്ചു ക്ലീൻ ആക്കും, പ്രാഥമിക കാര്യങ്ങൾക്കു കൊണ്ടുപോകും എല്ലാം കഴിഞ്ഞു ഡ്രസ്സ്‌ മാറ്റി ക്രീമും പൗഡറു എല്ലാം ഇട്ടു വരുമ്പോഴേക്കും അടുത്ത ഫീഡിനുള്ള സമയം…. അതു കഴിയുമ്പോഴേക്കുംഒരു വയസു മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാര്യങ്ങൾ നോക്കണം രാത്രി പന്ത്രണ്ടു മണി വരെ ഇങ്ങനെ എന്നെയും, മോനെയും നോക്കി ഞങ്ങളുടെ കാര്യങ്ങൾ നോക്കി അവൾ നിൽക്കും ഇതിനിടയിൽ ജീവൻ നിലനിർത്താൻ വല്ലതും കഴിച്ചാൽ കഴിച്ചു അത്രയും മാത്രം….

കല്യാണം കഴിഞ്ഞു മൂന്നു കൊല്ലം മാത്രമേ ആയിട്ടുള്ളു. ഒരു പക്ഷെ ദൈവം ഒരുപാടു ദുരിദങ്ങൾ സമ്മാനിച്ചപ്പോൾ അതിനിടയിൽ തന്ന പുണ്യമാണ് എന്റെ സ്റ്റെഫി. സ്വന്തം ആരോഗ്യവും, ഭക്ഷണവും ഒന്നും നോക്കാതെ അവൾ എന്നെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു.. എന്ത് പകരം ഞാൻ നൽകും എന്ന് എനിക്കറിയില്ല….. ആല്മവിശ്വസമാണ് അവൾ നൽകുന്നത് ഞാൻ തോറ്റു കൊടുക്കാതിരിക്കാൻ അവളാണ് പ്രചോദനം. ….

വേദന കൊണ്ട് പുളയുമ്പോൾ പലപ്പോഴും എന്റെ ദേഷ്യം മുഴുവൻ കാണിക്കുന്നത് അവളോടാണ് പക്ഷെ അവൾക്കു പരിഭവം ഇല്ല പകരം സ്നേഹ മാത്രം…. ഉമിനീര് ഇറക്കാൻ സാധിക്കാത്തതു കൊണ്ട് എലാം ഒരു പാത്രത്തിൽ തുപ്പി കളയും അങ്ങനെ ഉള്ളതെല്ലാം അവൾ സ്നേഹത്തോടെ കൊണ്ട് കളഞ്ഞു പാത്രം എപ്പോഴും വൃത്തിയാക്കി കൊണ്ടുവരും….

ഇതെല്ലാം ഇത്ര സ്നേഹത്തോടെ എങ്ങനെ ചെയ്യുന്നു എന്നുള്ളത് സത്യത്തിൽ എനിക്ക് അത്ഭുദമാണ് ഒരു പെണ്ണും ഭർത്താവിനെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല എന്ന് എനിക്ക് തോന്നുന്ന ഈ നിമിഷത്തിൽ ഈ ലോക വനിതാ ദിനത്തിൽ എന്റെ പ്രിയപ്പെട്ട വനിതാ എന്റെ ഭാര്യയാണ്….. എന്റെ പുന്നാര സ്റ്റെഫിക്കു എന്റെ വനിതാ ദിന ആശംസകൾ….. ഒപ്പം സ്നേഹത്തിന്റെ നിറകുടങ്ങളായ എല്ലാ വനിതകൾക്കും എന്റെ ലോക വനിതാ ദിന ആശംസകൾ 
സ്നേഹം മാത്രം 
ലാൽസൺ pullu

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment