ലോഡ്ജില്‍ കാമുകിക്കൊപ്പം ഭര്‍ത്താവിന്റെ ‘സുഖവാസം’ ; കൈയോടെ പിടിച്ച്‌ ഭാര്യ

കോട്ടയം : കാമുകിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ച ഭര്‍ത്താവിനെ കൈയോടെ പിടിച്ച്‌ ഭാര്യ. സംഭവം വഷളായതോടെ, പൊലീസ് സ്ഥലത്തെത്തി, ഭര്‍ത്താവിനെയും കാമുകിയെയും സ്റ്റേഷനിലേക്ക് മാറ്റി. കോട്ടയം ​ഗാന്ധിന​ഗറിലാണ് സംഭവം അരങ്ങേറിയത്.

ശനിയാഴ്ചയാണ് ഗാന്ധിനഗറിലെ ലോഡ്ജില്‍ ഭര്‍ത്താവും കാമുകിയും മുറിയെടുത്തത്. ഇതറിഞ്ഞ ഭാര്യ ലോഡ്ജ് മുറിയിലെത്തി ഭര്‍ത്താവിനെയും കാമുകിയെയും പിടികൂടുകയായിരുന്നു. ഉഭയസമ്മതപ്രകാരമായതിനാല്‍ ഭര്‍ത്താവിന്റെയും കാമുകിയുടെയും പേരില്‍ കേസെടുക്കാന്‍ സാധിക്കാത്തതിനാല്‍ അനുനയിപ്പിച്ച്‌ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു.
ബന്ധുവിനൊപ്പം പറഞ്ഞുവിട്ട കാമുകിയായ യുവതി ഇതിനിടെ ബസിനു മുന്നിലേക്ക് ചാടാന്‍ ശ്രമം നടത്തി. പൊലീസ് ഇരുവരെയും അനുനയിപ്പിച്ച്‌ പറഞ്ഞയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply