വാവേയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിനേക്കാള്‍ 60% വേഗതയെന്ന് റിപ്പോര്‍ട്ട്

വാവേയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിനേക്കാള്‍ 60% വേഗതയെന്ന് റിപ്പോര്‍ട്ട്

വാവേയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനേക്കാള്‍ 60% വേഗമുണ്ടെന്ന് റിപ്പോര്‍ട്ട്. മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനികളുടെ റിപ്പോര്‍ട്ടിലാണ് ഹോങ്‌മെങ് ഒഎസിന് ആന്‍ഡ്രോയിഡിനേക്കാള്‍ വേഗത കൂടുതലാണെന്ന് അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്.

വിലക്ക് നേരിടുന്ന വാവേ പുതിയ ഓപറേറ്റിങ് സിസ്റ്റത്തിലുള്ള ഫോണുകള്‍ വിപണിയിലിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഓപ്പോ. വിവോ, ടെന്‍സെന്റ് എന്നീ കമ്പനികള്‍ വാവേയുടെ ഓപറേറ്റിങ് സിസ്റ്റം പരീക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഒക്ടോബറില്‍ പത്ത് ലക്ഷം പുതിയ ഫോണുകള്‍ പുറത്തിറക്കുമെന്നാണ് വാവേ അധികൃതര്‍ അറിയിച്ചത്. പുതിയ ഒഎസിലുള്ള ഫോണുകള്‍ ചൈനയിലാകും ആദ്യം അവതരിപ്പിക്കുക. പദ്ധതി വിജയിച്ചാല്‍ മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും വാവേ ഓപറേറ്റിങ് സിസ്റ്റം പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment