ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ബാര്‍ ഡാന്‍സറെ നഗ്നയാക്കി മര്‍ദ്ദിച്ചു

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ബാര്‍ ഡാന്‍സറെ നഗ്നയാക്കി മര്‍ദ്ദിച്ചു

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബാര്‍ ഡാന്‍സറെ നഗ്നയാക്കി മര്‍ദ്ദിച്ചുവെന്ന് പരാതി. ഹൈദരാബാദിലെ പഞ്ഞഗുട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം.

ഞായറാഴ്ചയാണ് ബീഗംപേട്ടിലെ ഒരു ഡാന്‍സ് ബാറില്‍ ജീവനക്കാരിക്കു മര്‍ദനമേറ്റത്.തെലുങ്ക് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള 25കാരിയാണ് പരാതിക്കാരിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. ഡാന്‍സ് ബാറിലെത്തിയ ചിലരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ നിര്‍ബന്ധിക്കുകയും ഇതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് നാല് സ്ത്രീകള്‍ അടക്കം അഞ്ച് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ബാര്‍ ഡാന്‍സറെ ആക്രമിച്ചുവെന്നുമാണ് പരാതി.

ആക്രമത്തെത്തുടര്‍ന്ന് ഡാന്‍സ് ബാറില്‍നിന്ന് ഇറങ്ങിയോടിയ യുവതിയെ പിന്തുടര്‍ന്ന് റോഡിലിട്ട് വിവസ്ത്രയാക്കി മര്‍ദ്ദിച്ചുവെന്നും പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് ഒരാളെയും നാലു സ്ത്രീകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, മുഖ്യപ്രതിയെ പിടികൂടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ തെലങ്കാന ഡിജിപി മഹേന്ദര്‍ റെഡ്ഡി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment