Hyderabad man hacks rickshaw driver to death l Hyderabad Murder Case l നടുറോഡില്‍ ഡ്രൈവറായ യുവാവിനെ വെട്ടിക്കൊന്നു; കാഴ്ചക്കാരായി നാട്ടുകാര്‍
നടുറോഡില്‍ ഡ്രൈവറായ യുവാവിനെ വെട്ടിക്കൊന്നു; കാഴ്ചക്കാരായി നാട്ടുകാര്‍
ഹൈദരാബാദ്: ഓട്ടോറിക്ഷ ഡ്രെെവറെ ഉടമ ജനം നോക്കിനില്‍ക്കെ നടുറോഡില്‍ വെച്ച് വെട്ടിക്കൊന്നു.ഹൈദരാബാദിലെ മിര്‍ ചൗക്കിലെ നയാപൂളിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.
Also Read >> അയ്യനെ കാണാന്‍ അച്ഛന്റെ നെഞ്ചിലേറി പത്തുമാസക്കാരി ദക്ഷ അയ്യപ്പ സന്നിധിയില്‍
വാടകയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ഓട്ടോറിക്ഷ ഉടമയായ അബ്ദുള്‍ ഹാജയാണ് ഡ്രൈവറായ ഷക്കീര്‍ ഖുറേഷി (30)യെ ഇറച്ചിവെട്ടുന്ന കശാപ്പ് കത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടിയത്.വെട്ടേറ്റു ഷക്കീര്‍ താഴെ വീണെങ്കിലും പിന്മാറാന്‍ അബ്ദുള്ള ഹാജ തയ്യാറായില്ല.
മരണം ഉറപ്പാക്കുംവരെ ഇയാള്‍ ഷക്കീറിനെ ശരീരമാസകലം വെട്ടിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നാട്ടുകാര്‍ കാഴ്ചക്കാരായി നോക്കിനിന്നതല്ലാതെ ആരും ഇയാളെ പിടിച്ചുമാറ്റാനോ പിന്തിരിപ്പിക്കാനോ തയ്യാറായില്ല.കണ്ടുനിന്നവര്‍ മൊബൈലില്‍ പകര്‍ത്തിയ വിഡീയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് നടപടികള്‍ ആരംഭിച്ചത്.
വാടക സംബന്ധിച്ച തര്‍ക്കത്തിനിടയില്‍ സമീപത്തുള്ള ഇറച്ചികടയില്‍ നിന്നും കശാപ്പു കത്തിയെടുത്ത് വെട്ടുകയായിരുന്നു.ഷക്കീറിനെ കൊന്നിട്ടും കലിയടങ്ങാതെ കത്തിയിലെ രക്തം അബ്ദുള്ള ഹാജ തന്‍റെ വസ്ത്രത്തില്‍ തുടയ്ക്കുകയും ആരും ഇയാളെ രക്ഷപെടുത്താതിരിക്കാന്‍ മൃതദേഹത്തിന് കാവലിരിക്കുകയും ചെയ്തു.
Leave a Reply