മകൾ ദളിത് യുവാവിനെ വിവാഹം ചെയ്തതിൽ അച്ഛന്റെ എതിർപ്പ്; പട്ടാപകൽ ദുരഭിമാന കൊലപാതക ശ്രമം
മകൾ ദളിത് യുവാവിനെ വിവാഹം ചെയ്തതിൽ അച്ഛന്റെ എതിർപ്പ്; പട്ടാപകൽ ദുരഭിമാന കൊലപാതക ശ്രമം
മകൾ ദളിത് യുവാവിനെ വിവാഹം ചെയ്തതിനെ തുടർന്ന് ഹൈദരാബാദ് നഗരത്തില്‍ വെച്ച് യുവതിയുഫെ പിതാവ് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. മാധവി, സന്ദീപ് ദിദ്‌ല എന്നിവര്‍ക്ക് നേരെയായിരുന്നു വധശ്രമം. മാധവിയും ദിദ്‌ലയും കഴിഞ്ഞയാഴ്ചയാണ് വിവാഹിതരായത്.
വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് മനോഹര്‍ ചാരിയാണ് കൊലപാതക ശ്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.മാധവിയും ദിദ്‌ലയും ബൈക്ക് റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്ത് അതിലിരുന്ന് സംസാരിക്കുകയായിരുന്നു.
കുറച്ച് സമയത്തിന് ശേഷം മറ്റൊരു ബൈക്ക് വന്ന് ഇവരുടെ ബൈക്കിന് പിന്നില്‍ നിര്‍ത്തുകയും ഹെല്‍മറ്റ് ധരിച്ച ഒരാള്‍ ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന് ബാഗിലുണ്ടായിരുന്ന അരിവാള്‍ എടുത്ത ദിദ്‌ലയെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ നിലത്ത് വീണ ദിദ്‌ലയ്ക്ക് ശേഷം ഇയാള്‍ മാധവിയെയും വെട്ടി.
തുടര്‍ന്ന് ആളുകള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും അരിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. രണ്ട് പേരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചു. സന്ദീപ് അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, മാധവിയുടെ നില ഗുരുതരമായി തുടരുകയാണ്.
Leave a Reply