അമിത വേഗം; കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ വാഹനം പോലീസ് പിടികൂടി പിഴ ചുമത്തി

അമിത വേഗം; കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ വാഹനം പോലീസ് പിടികൂടി പിഴ ചുമത്തി

ഗതാഗതനിയമ ലംഘനം നടത്തിയതിന് തന്റെ വാഹനം മുംബൈ ട്രാഫിക് പൊലീസ് പിടികൂടിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി. തുടര്‍ന്ന് പിഴ ചുമത്തി വാഹനം വിട്ടയക്കുകയായിരുന്നു.

മോദി സര്‍ക്കാരിന്റെ നൂറ് ദിനപരിപാടിയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഗതാഗത നിയമലംഘനത്തന്റെ പേരില്‍ വാഹനം പിടികൂടിയതായി ഗഡ്ഗരി വ്യക്തമാക്കിയത്. വാഹനം തന്റെ പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണെന്നും ഗഡ്ഗരി വ്യക്തമാക്കി.

പുതുക്കിയ മോട്ടോര്‍ വാഹനനിയമപ്രകാരം നിയമലംഘനം നടത്തുന്നവരില്‍ നിന്ന് വലിയ പിഴയാണ് ഈടാക്കുന്നത്. ഇതിനെ ഗഡ്ഗരി ന്യായീകരിക്കുകയും ചെയ്തു. അഴിമതി വര്‍ധിക്കുമെന്നാണ് ചിലര്‍ ആരോപിക്കുന്നത്. എന്നാല്‍ ഇതൊരിക്കലും സാധ്യമല്ല. എല്ലായിടത്തും സിസിടിവി ക്യാമറകള്‍ വെച്ചിട്ടുണ്ട്. പിന്നെങ്ങനെയാണ് അഴിമതി നടക്കുകയെന്നും ഗഡ്ഗരി ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*