എനിക്ക് കുഞ്ഞുങ്ങളെ വേണം..എന്നാല്‍ അമ്മയെ ആവശ്യമില്ലെന്ന് മനസ്സ് തുറന്ന് സല്‍മാന്‍ ഖാന്‍

എനിക്ക് കുഞ്ഞുങ്ങളെ വേണം..എന്നാല്‍ അമ്മയെ ആവശ്യമില്ലെന്ന് മനസ്സ് തുറന്ന് സല്‍മാന്‍ ഖാന്‍

ബോൡവുഡിലെ ഏവരുടെയും പ്രിയപ്പെട്ട താരമാണ് സല്‍മാന്‍ ഖാന്‍ എന്ന സല്ലു. മാത്രമല്ല സല്ലു എപ്പോഴും ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ഇരയാണ്. എന്നിരുന്നാലും സല്‍മാനോട് എല്ലാവര്‍ക്കും നല്ല സ്‌നേഹവും ബഹുമാനവുമാണ്. അതുമാത്രമല്ല കുഞ്ഞുങ്ങളോട് എപ്പോഴും താരത്തിന് നല്ല സ്‌നേഹമാണ്.

ഇപ്പോഴിതാ താരം അച്ഛനാകാന്‍ തയ്യാറെടുക്കുകയാണ് .ആ വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് ഈകാര്യത്തെ കുറിച്ച് സല്‍മാന്‍ തുറന്ന് പറഞ്ഞത്.

വാടക ഗര്‍ഭത്തിലൂടെയാണ് താരം അച്ഛനാകാന്‍ പോകുന്നത്. തനിക്കൊരു കുഞ്ഞ് വേണം. എന്നാല്‍ അമ്മയെ ആവശ്യമില്ലെന്നും താരം പറഞ്ഞു. എനിക്ക് അമ്മയെ വേണ്ട. പക്ഷെ കുഞ്ഞിന് വേണം. അതേ സമയം വിവാഹത്തെ കുറിച്ച് തല്‍ക്കാലം ആലോചിക്കുന്നില്ലെ ന്നാണ് കാരം വ്യക്തമാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment