ആനക്കൊമ്പ് ശില്‍പ്പങ്ങളുമായി തിരുവനന്തപുരം സ്വദേശിയും മകളും പിടിയില്‍

ആനക്കൊമ്പ് ശില്‍പ്പങ്ങളുമായി തിരുവനന്തപുരം സ്വദേശിയും മകളും പിടിയില്‍

ആനക്കൊമ്പ് ശിൽപ്പങ്ങളുമായി തിരുവനന്തപുരം സ്വദേശിയും മകളും ഡി ആര്‍ ഐ പിടിയിലായി. ഇടമലയാർ ആനവേട്ടക്കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി സുധീഷ് ചന്ദ്രബാബു മകള്‍ അമിതാ ബാബു എന്നിവരാണ് കൊല്‍ക്കത്ത ഡി ആര്‍ ഐയുടെ പിടിയിലായത്.

ഇടമലയാര്‍ ആനക്കൊമ്പ് വേട്ട കേസിലെ മുഖ്യപ്രതിയായ സിന്ധുവിന്റെ ഭര്‍ത്താവും മകളുമാണ് ഇപ്പോള്‍ ആനക്കൊമ്പ് ശിൽപ്പങ്ങളുമായി പിടിയിലായിരിക്കുന്നത്. രാജ്യാന്തര ആനക്കൊമ്പ് കള്ളക്കടത്ത് നടത്തുന്ന സംഘമാണ് സിന്ധുവും കുടുംബവും. വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്ന സംഘം കൊല്‍ക്കത്ത കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്.

കൊല്‍ക്കത്ത ദേശീയപാതയില്‍ ഡി ആര്‍ ഐ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഇവരുടെ വാഹനത്തില്‍ നിന്നും ലക്ഷം രൂപയുടെ ആനക്കൊമ്പും ശില്‍പ്പങ്ങളുമാണ് കണ്ടെടുത്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് കൊല്‍ക്കത്തയിലെ ഒരു കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ ആനക്കൊമ്പുകളും നിരവധി ആനക്കൊമ്പ് ശില്‍പ്പങ്ങളും പിടിച്ചെടുത്തു.

സിലിഗുരി വഴി നേപ്പാളിലെത്തിച്ച് രാജ്യാന്തര റാക്കറ്റുകൾക്ക് വിൽക്കുകയായിരുന്നു. ശില്‍പ്പങ്ങള്‍ നേപ്പാളിലേക്ക് കടത്തുമ്പോഴാണ് പിടിയിലാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment