ഇടുക്കി ഡാം നാല് മണിക്ക് തുറക്കും; ജാഗ്രതാനിർദേശം
ഇടുക്കി ഡാം നാല് മണിക്ക് തുറക്കും; ജാഗ്രതാനിർദേശം
ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് നേരിയ തോതില്‍ ഉയർന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ ഇന്ന് വൈകിട്ട് നാലുമണിക്ക് തുറക്കും. സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക.ഇടുക്കി ഡാമിലെ ജലനിരപ്പ് ഇപ്പോൾ 2387 അടിയാണ്. മുൻപ് 2397 അടിയിലേക്ക് വെള്ളം ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്. ഇത് വലിയ നാശനഷ്ട്ടങ്ങൾക്കും, വിവാദങ്ങൾക്കും വഴിവച്ചിരുന്നു.
ഡാമിലെ വെള്ളം ഒഴുക്കിവിട്ട് സ്ഥിതിഗതികള്‍ എത്രയും വേഗം നിയന്ത്രണ വിധേയമാക്കാൻ ജില്ലാ കളക്ട്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിക്കുകയായിരുന്നു.പെരിയാറിന്‍റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതനിര്‍ദ്ദേശം നൽകാനും, ആളുകളെ മാറ്റിപാര്‍പ്പിക്കാനുമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
അതെ സമയം, തെന്മല ഡാം തുറന്നു.കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ മറ്റു ഡാമുകളും തുറക്കും. കോഴിക്കോട് കക്കയം ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. പത്തനംതിട്ട കക്കി, ആനത്തോട്, പമ്പ, മൂഴിയാര്‍ ഡാമുകളും തുറക്കും. മഴ കനത്തതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 131.4 അടിയായി. എന്നാൽ നിലവിൽ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റ അറിയിപ്പ്.
Leave a Reply
You must be logged in to post a comment.