പൊലീസ് ഉന്നതരുടെ വീടുകളിലും ക്യാമ്പ് ഓഫീസുകളിലും അനധികൃതമായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരേ തിരിച്ചു വിളിച്ചു
പൊലീസ് ഉന്നതരുടെ വീടുകളിലും ക്യാമ്പ് ഓഫീസുകളിലും അനധികൃതമായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരേ തിരിച്ചു വിളിച്ചു
[the_ad id=”376″]
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊലീസ് ആസ്ഥാനത്തെ ഭരണവിഭാഗം എഡിജിപി എസ് ആനന്ദകൃഷ്ണന്‍ വിശദമായ കണക്ക് ആവശ്യപ്പെട്ട് മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കുലര്‍ അയച്ചു. ഞായറാഴ്ച ഉച്ചയോടെ കണക്ക് എത്തിക്കണമെന്നായിരുന്നു നിര്‍ദേശം.
[the_ad id=”710″]ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടുപണി ചെയ്യേണ്ടതില്ലെന്ന് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷന്റെ നിര്‍ദേശം.ഇതുസംബന്ധിച്ച് ഡിജിപിക്കും യൂണിറ്റ് മേധാവികള്‍ക്കും അസോസിയേഷന്‍ നിവേദനം നല്‍കും.എസ്എപി ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റ് പികെ രാജുവിനെ സ്ഥലം മാറ്റിയേക്കും.
വീട്ടില്‍ ടൈല്‍ഡ് പണിക്ക് രാജു ക്യാമ്പ് ഫോളോവര്‍മാരെ ഉപയോഗിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. അതിനിടെ, എസ്എപി ഡപ്യൂട്ടി കമാണ്ടന്റ് അനധികൃതമായി ഡ്യൂട്ടിക്ക് നിയോഗിച്ചുവെന്ന് കാട്ടി ക്യാമ്പ് ഫോളോവേഴ്‌സ് പ്രതിനിധികള്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
Leave a Reply