കാറുകള്‍ക്കുള്ളില്‍ അലങ്കാരവസ്തുക്കള്‍ ഇനി വേണ്ട; നിയമവിരുദ്ധം

കാറുകള്‍ക്കുള്ളില്‍ അലങ്കാരവസ്തുക്കള്‍ ഇനി വേണ്ട; നിയമവിരുദ്ധം

തിരുവനന്തപുരം: ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന വിധം കാറുകള്‍ക്കുള്ളില്‍ അലങ്കാരവസ്തുക്കള്‍ തൂക്കിയിടുന്നത് നിയമവിരുദ്ധം.

മുന്‍വശത്തെ വിന്‍ഡ് സ്‌ക്രീനിന്റെ മധ്യഭാഗത്തായി റിയര്‍വ്യൂ ഗ്ലാസില്‍ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്ന പ്രവണത വ്യാപകമാണ്. ഇവ ഡ്രൈവര്‍മാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്.

പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ വലിയ പാവകളെ വയ്ക്കുന്നതും കുറ്റകരമാണ്. കുഷനുകള്‍ ഉപയോഗിച്ച് കാഴ്ച മറയ്ക്കുന്നതും നിയമവിരുദ്ധമാണ്. കാറുകളിലെ കൂളിങ് പേപ്പറുകളും കര്‍ട്ടനുകളും ഒഴിവാക്കാനും കര്‍ശനനടപടിയെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാഹനങ്ങളുടെ ചില്ലുകള്‍ പൂര്‍ണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകള്‍, കൂളിങ് പേപ്പറുകള്‍, കര്‍ട്ടനുകള്‍ എന്നിവ ഉപയോഗിക്കാന്‍പാടില്ലെന്നും ഉത്തരവായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*