പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് ഒളിവില്‍ പോയ ഇമാം പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് ഒളിവില്‍ പോയ ഇമാം പിടിയില്‍

തിരുവനന്തപുരം: പ്രായപൂ‍ർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതി ഇമാം ഷെഫീക്ക് അൽ ഖാസിം പിടിയില്‍. മധുരയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ ഒരു മാസമായി ഇമാം ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.

ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മധുരയില്‍ വേഷം മാറി നടക്കുന്നതിനിടയിലാണ് ഇമാം പിടിയിലായത്. വേഷം മാറി അലഞ്ഞു തിരിഞ്ഞു നടക്കുന്ന നിലയിലാണ് ഇയാളെ കണ്ടതെന്നാണ് പോലീസ് പറയുന്നത്.

പേപ്പാറ വനമേഖലയിൽ പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി വാഹനത്തില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. അസാധാരണമായി കണ്ട വാഹനം തൊഴിലുറപ്പ് സ്ത്രീകള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*