അനാശാസ്യ പ്രവര്‍ത്തനത്തിന് പാലയില്‍ മൂന്നുപേര്‍ പിടിയില്‍
അനാശാസ്യ പ്രവര്‍ത്തനത്തിന് പാലയില്‍ മൂന്നുപേര്‍ പിടിയില്‍
പാലയില്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് ഗൃഹനാഥനും കൂട്ടാളികളും പോലീസ് പിടിയില്‍. വീടു കേന്ദ്രീകരിച്ച് ഇവര്‍ അനാശാസ്യം നടത്തിവന്നിരുന്നത്.
പൈക മല്ലികശേരി സ്വദേശി ജോസ് (67) ഉം, കൂട്ടാളികളായ ഇടപാടുകാരുമായ തിരുവാര്‍പ്പ് സ്വദേശിയായ ശ്യാംകുമാര്‍ (27), ആലപ്പുഴ സ്വദേശി തൈക്കാട്ടുശേരി മനു (31) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരോടെപ്പം രണ്ടു യുവതികളെയും പോലീസ് ജോസിന്റെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജോസിന്റെ വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഇതിനു മുന്‍പും പരാതി ഉയര്‍ന്നിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു.
യുവതികളെ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പാലാ സിഐ രാജന്‍ കെ. അരമന, എസ്.ഐ ബിനോദ് കുമാര്‍ എന്നവരുടെ നേതൃത്വത്തില്‍ നടന്ന അന്വഷണത്തിലാണ് അറസ്റ്റ്.
Leave a Reply