സാധാരണക്കാര്‍ക്ക് ആശ്വസിക്കാം, 5 ലക്ഷം വരെ വരുമാനം ഉള്ളവര്‍ക്ക് ആദായനികുതിയില്ല

ഉത്തരവാദിത്വമുള്ള പൗരന്മാരുടെ പിന്തുണ കൊണ്ടു മാത്രമാണ് സര്‍ക്കാറിന് മികച്ച പ്രവര്‍ത്തനങ്ങള്‍ സാധിക്കുന്നതെന്ന് പറഞ്ഞ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സാധാരണക്കാര്‍ക്ക് അനുകൂലമായ നികുതി പരിഷ്‌കാരങ്ങളടങ്ങി ബജറ്റ് ആണ് അവതരിപ്പിച്ചത്.

ഇനി മുതല്‍ 5 ലക്ഷം രൂപ വരെ വരുമാനം ഉള്ളവര്‍ക്ക് ആദായനികുതിയില്ല. ഡയറക്ട് ടാക്‌സ് റവന്യുവില്‍ വര്‍ദ്ധിച്ചു. 78 ശതമാനം വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനികള്‍ക്കുള്ള നികുതിയിലും ഇത്തവണ മാറ്റം വരുത്തിയിട്ടുണ്ട്. കോര്‍പ്പറേറ്റ് ടാക്‌സ് മെഷര്‍ 400 കോടി രൂപയാക്കുകയും ചെയ്തു.

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ വായ്പയെടുക്കുന്നവര്‍ക്കും നികുതിയിളവ് ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപിപ്പിക്കാന്‍ ഇത് സഹായകരമാകും. വായ്പകളുടെ പലിശയ്ക്ക് 150000 രൂപ അധിക കിഴിവും ലഭിക്കുന്നതാണ്.

പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ അധിക സെസ് ഏര്‍പ്പെടുത്തി. സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ 10ല്‍ നിന്ന് 12.5 ശതമാനമാക്കി. രാജ്യത്തെ ഈ വര്‍ഷം 3 ട്രില്യന്‍ ഡോളര്‍ മൂല്യമുള്ള സമ്പദ്ഘടനയാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.

2014ല്‍ 1.85 ട്രില്യന്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവര്‍ഷം അത് 3 ട്രില്യന്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ആധാര്‍ നല്‍കും.

1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി. വൈദ്യുതി മേഖലയില്‍ ഒരു രാജ്യം ഒരു ഗ്രിഡ് നിര്‍ദേശവും ബജറ്റിലുല്‍പ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply