മഴയില്‍ ഒലിച്ച് ലോകകപ്പ്; ഇന്ത്യ-ന്യൂസീലന്‍ഡ് കളി ഉപേക്ഷിച്ചു

മഴയില്‍ ഒലിച്ച് ലോകകപ്പ്; ഇന്ത്യ-ന്യൂസീലന്‍ഡ് കളി ഉപേക്ഷിച്ചു

നോട്ടിങ്ങാം: ലോകകപ്പില്‍ മഴ തിമിര്‍ത്ത് പെയ്ത് കൊണ്ടിരിക്കുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള കളി മഴ മൂലം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. നോട്ടിങ്ങാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ മഴ വിട്ടുപോകാത്തതോടെ ഒരൊറ്റ പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.

ഇതോടെ ഈ ലോകകപ്പില്‍ മഴ മൂലം ഉപേക്ഷിക്കുന്ന മത്സരങ്ങളുടെ എണ്ണം നാലായി. ഒരൊറ്റ ലോകകപ്പിലും ഇത്രയും മത്സരങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. റിസര്‍വ് ദിവസങ്ങള്‍ ഇല്ലാത്തതും ലോകകപ്പിനെ ബാധിക്കുന്നു. ഇനി സെമിഫൈനലിസ്റ്റുകളേയും ഫൈനലിസ്റ്റുകളേയും എങ്ങനെ തീരുമാനിക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍.

നേരത്തെ പാകിസ്താന്‍-ശ്രീലങ്ക, ദക്ഷിണാഫ്രിക്ക-വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്-ശ്രീലങ്ക മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതില്‍ ശ്രീലങ്കയുടെ രണ്ട് മത്സരങ്ങളിലും ഒരൊറ്റ പന്ത് പോലും എറിഞ്ഞിട്ടില്ല. വെസ്റ്റിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്ക 7.3 ഓവര്‍ ബാറ്റു ചെയ്തപ്പോഴാണ് മഴ വന്നത്. തുടര്‍ന്ന് ആ മത്സരവും ഉപേക്ഷിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*