അതിര്‍ത്തി കടന്ന് തിരിച്ചടിച്ചു; ഭീകരവാദികളുടെ ക്യാമ്പുകള്‍ തകര്‍ത്തു
അതിര്‍ത്തി കടന്ന് തിരിച്ചടിച്ചു; ഭീകരവാദികളുടെ ക്യാമ്പുകള്‍ തകര്‍ത്തു
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിച്ച് ഇന്ത്യ. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നാണ് ഭീകരവാദികളുടെ പരിശീലന ക്യാമ്പുകള്‍ തകര്‍ത്തത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. വ്യോമസേനയാണ് ആക്രമണം നടത്തിയത്. വ്യോമസേന വൃത്തങ്ങൾ എഎൻഐ ന്യൂസാണ് വാര്‍ത്ത പുറത്തു വിട്ടത്.
പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.30നാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് യുദ്ധ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. വ്യോമസേനയുടെ ആക്രമണത്തില്‍ മൂന്ന് ജയ്ഷെ താവളങ്ങളാണ് തകര്‍ത്തത്.
ഇതില്‍ ബാലാക്കോട്ടിലെ ഹെഡ്ക്വാര്‍ട്ടേഴ്സും ഉള്‍പ്പെടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകരപരിശീലന താവളങ്ങളാണ് ബോംബുകള്‍ വര്‍ഷിച്ചത്.
12 മിറാഷ് 2000 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം നടത്തിയത്. ഈ ക്യാംപുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തിയാണ് ആക്രമണം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്.
Leave a Reply
You must be logged in to post a comment.