പാകിസ്താന്റെ വെള്ളംകുടി മുട്ടിച്ച് ഇന്ത്യ
പാകിസ്താന്റെ വെള്ളംകുടി മുട്ടിച്ച് ഇന്ത്യ
പാകിസ്താനുമായി നദികളിലെ ജലം പങ്കുവയ്ക്കുന്നത് ഇന്ത്യ നിര്‍ത്തിവെക്കും. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം കര്‍ശന നടപടികള്‍ പാക്കിസ്ഥാനെതിരെ സ്വീകരിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ ജലം ഇന്ത്യ യമുനയിലേക്ക് വഴി തിരിച്ചു വിടുമെന്ന് കേന്ദ്ര ജലവിഭവമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു.
1960-ലെ ഉഭയകക്ഷി കരാര്‍ പ്രകാരം ആറ് നദികളില്‍ മൂന്നെണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കും ബാക്കിയുള്ളതിന്റെ നിയന്ത്രണം പാകിസ്താനുമാണുള്ളത്.
രവി,ബീസ്, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും ചെനാബ്,ഇന്‍ഡസ്, ജെഹ്ലം നദികളുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്.
വിഭജനത്തിന് ശേഷം ഇന്ത്യയും പാകിസ്താനും നദികളെ പങ്കിട്ടെടുക്കുകയായിരുന്നെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മൂന്നു നദികളിലെ ജലം യമുനയിലേക്ക് തിരിച്ചുവിടുന്നതുവഴി നദിയിലെ ജലം വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതിനാലാണ് പാകിസ്താനെതിരെ ഇന്ത്യ ഇത്തരം കടുത്ത നടപടികള്‍ സ്വീകരിച്ചത്.
Leave a Reply
You must be logged in to post a comment.