ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ-പാകിസ്ഥാന്‍ മത്സരം മഴ കാരണം നിര്‍ത്തിവെച്ചു

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ-പാകിസ്ഥാന്‍ മത്സരം മഴ കാരണം നിര്‍ത്തിവെച്ചു

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്ഥാന്‍ മത്സരം മഴ കാരണം നിര്‍ത്തിവെച്ചു. നാല്‍പത്തിയാറാം ഓവറിലാണ് മഴ കാരണം കളി മുടങ്ങിയത്. ആദ്യം ബാറ്റിങ്ങിനെത്തിയ ഇന്ത്യ 46.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ട്ടത്തില്‍ 305 റണ്‍സ് എടുത്തിട്ടുണ്ട്.

കോഹിലിയും(71), വിജയ് ശങ്കറുമാണ്(3) ക്രീസില്‍. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഇന്ത്യക്ക് വേണ്ടി ആദ്യം കളിക്കിറങ്ങിയ രോഹിത് ശര്‍മ്മ സെഞ്ചുറി നേടി.

രോഹിത് ശര്‍മ്മ(140), കെ.എല്‍ രാഹുല്‍(57), ഹര്‍ദിക് പാണ്ഡ്യാ(26), ധോണി(1) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ട്ടമായത്. മുഹമ്മദ് അമീര്‍ പാകിസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment