പാകിസ്താന് മുന്നില്‍ 337 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

പാകിസ്താന് മുന്നില്‍ 337 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

മാഞ്ചെസ്റ്റര്‍: ലോകകപ്പ് മത്സരത്തില്‍ പാകിസ്താനു മുന്നില്‍ 337 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു.

ഇടയ്ക്കുവെച്ച് മഴ കാരണം മത്സരം തടസപ്പെട്ടിരുന്നു. ഇന്ത്യ 46.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്. പിന്നീട് മത്സരം പുനഃരാരംഭിക്കുകയായിരുന്നു.

ലോകകപ്പിലെ പോരാട്ടക്കളിയില്‍ ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പരിക്കേറ്റ ശിഖര്‍ ധവാന് പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് കളിക്കുന്നത്.

രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ.എല്‍ രാഹുലായിരിക്കും ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക. ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്നു മത്സരം മഴയില്‍ ഒലിച്ചുപോകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. എങ്കിലും കളി മുന്നോട്ട പോകുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

ഇത് ഏഴാം തവണയാണ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ പോരാടുന്നത്. കഴിഞ്ഞ ആറ് തവണയും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. എന്തായാലും ഇന്നത്തെ കളിയില്‍ വിജയത്തിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഇരു ടീമും കാഴ്ചവെക്കുക.

രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ ബലത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരേ മികച്ച സ്‌കോറോടെ മുന്നേറുകയാണ് ഇന്ത്യ. എണ്‍പത്തിയഞ്ച് പന്തില്‍ നിന്നായിരുന്നു രോഹിതിന്റെ ഇരുപത്തിനാലാം ഏകദിന സെഞ്ചുറി. ഈ ലോകകപ്പില്‍ തന്നെ രോഹിത് നേടുന്ന രണ്ടാം സെഞ്ചുറിയാണിത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ആദ്യത്തേത്. രോഹിത് സെഞ്ചുറി നേടുമ്പോള്‍ 30 ഓവറില്‍ 172/1 എന്ന സ്‌കോറിലായിരുന്നു ഇന്ത്യ. എന്നാല്‍, 113 പന്തില്‍ നിന്ന് 140 റണ്‍സെടുത്ത രോഹിത് പുറത്തായി. ഹസന്‍ അലി എറിഞ്ഞ 38.2 ഓവറില്‍ വഹാബ് റിയാസ് ക്യാച്ചെടുക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*