ഭീകരവാദികളെ തകര്‍ത്തതില്‍ സന്തോഷമെന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ ഭാര്യ ഷീന
ഭീകരവാദികളെ തകര്‍ത്തതില്‍ സന്തോഷമെന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ ഭാര്യ ഷീന
വയനാട്: പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കി. ഇന്ന് പുലര്‍ച്ചെയാണ് പാകിസ്താന്‍ അതിര്‍ത്തിയിലെ തീവ്രവാദ പരിശീലന കേന്ദ്രം ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്.
ആക്രമണത്തില്‍ ആഗോള ഭീകരന്‍ മസൂദ് അസറിന്റെ അടുത്ത ബന്ധു ഉള്‍പ്പടെ നേതൃ നിരയിലുള്ള ജെയിഷേ മുഹമ്മദ് കമാണ്ടര്‍മാര്‍ അടക്കം ഇരുനൂറോളം ഭീകരവാദികളെ കൊന്നൊടുക്കി.
പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ നേരത്തെ സൂചിപ്പിച്ചിരുന്നു. അതേസമയം പാകിസ്ഥാനിലെ ഭീകരവാദി പരിശീലന കേന്ദ്രം തകര്‍ക്കുകയും ഭീകരവാദികളെ കൊന്നൊടുക്കുകയും ചെയ്തതില്‍ സന്തോഷമുണ്ടെന്ന് ഷീന പറഞ്ഞു.
പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശി സി ആ പി എഫ് ജവാന്‍ വസന്തകുമാറിന്റെ ഭാര്യയാണ് ഷീന. വ്യോമസേനയുടെ നടപടി സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ആവേശം പകരുമെന്ന് ഷീന പറഞ്ഞു. പുല്‍വാമ ആക്രമണത്തില്‍ നാല്‍പ്പത് ജവാന്മാരാണ് രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തത്.
Leave a Reply