1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള സബ്സോണിക്ക് ക്രൂസ് മിസൈല്‍ നിര്‍ഭയ് വിജയകരമായി വിക്ഷേപിച്ചു

1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള സബ്സോണിക്ക് ക്രൂസ് മിസൈല്‍ നിര്‍ഭയ് വിജയകരമായി വിക്ഷേപിച്ചു

1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള സബ്സോണിക്ക് ക്രൂസ് മിസൈല്‍ നിര്‍ഭയ് വിജയകരമായി വിക്ഷേപിച്ചു. മിസൈല്‍ രൂപകല്‍പ്പന ചെയ്തത് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എ.ഡി.ഇ) ആണ്.

ഏത് തരത്തിലുള്ള കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന നിര്‍ഭയ് പലതരത്തിലുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഉപയോഗിക്കാന്‍ കഴിയുന്നതാണ്. ഈ മിസൈലിന് അണു ആയുധവും സാധാരണ ആയുധങ്ങളും ഉള്‍കൊള്ളാനാകും.

ലക്ഷ്യ സ്ഥാനത്ത് 42 മിനുട്ട് 23 സെക്കന്റും കൊണ്ട് എത്തിച്ചേരാന്‍ മിസൈലിന് സാധിക്കും. ഒഡീഷയുടെ തീരത്തുനിന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു നിര്‍ഭയ് മിസൈലിന്റെ പരീക്ഷണം. നിര്‍ഭയ് അവസാനമായി പരീക്ഷിച്ചത് 2017 നവംബര്‍ ഏഴിനാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*