ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ പക്ഷിക്കൂട്ടില്‍ അടച്ച യുഎഇ സ്വദേശി പിടിയില്‍
ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ പക്ഷിക്കൂട്ടില്‍ അടച്ച യുഎഇ സ്വദേശി പിടിയില്‍
ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞതിന് ഇന്ത്യക്കാരെ പക്ഷിക്കൂട്ടില്‍ അടച്ച യുഎഇ സ്വദേശി പിടിയിലായി.
അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശപ്രകാരം ദുബായ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പ്രോസിക്യൂട്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യ-യുഎഇ മത്സരത്തിന് ശേഷമാണ് ഇന്ത്യന്‍ ആരാധകരെ യുഎഇക്കാരനായ യജമാനന്‍ പക്ഷിക്കൂട്ടില്‍ അടച്ച വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
ജോലിക്കാരെ പക്ഷിക്കൂട്ടിലടച്ച് മത്സരത്തില്‍ ആര്‍ക്കാണ് നിങ്ങളുടെ പിന്തുണയെന്ന് ഇയാള്‍ ചോദിക്കുന്നു. ഇന്ത്യക്കാണെന്ന് പറയുന്നു ജോലിക്കാര്‍. യുഎഇക്കാണ് പിന്തുണയെന്ന് പറയുന്നത് വരെ ഇവരെ തടങ്കലിലാക്കുകയും അതിന് ശേഷം വിട്ടയക്കുകയും ചെയ്യുന്നതാണ് വീഡിയോ.
Leave a Reply
You must be logged in to post a comment.