പുതിയ ഇന്ത്യയുടെ തുടക്കം, ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ച് മോദി

പുതിയ ഇന്ത്യയുടെ തുടക്കം, ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ച് മോദി

എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍ മോദിയുടെ പേര് നിര്‍ദേശിച്ചു.

രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ പിന്തുണച്ചു. ജെഡിയു നേതാവ് നിതീഷ് കുമാര്‍, ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ എന്നിവരും മോദിയുടെ നേതൃത്വത്തെ പിന്തുണച്ചു സംസാരിച്ചു.

തെരഞ്ഞെടുപ്പിനു പിന്നാലെ മോദി ജനപ്രതിനിധികളെയും ഘടകകക്ഷികളെയും അഭിസംബോധന ചെയ്തു. ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ച ശേഷമായിരുന്നു നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നല്‍കിയ ജനങ്ങള്‍ക്കും തനിക്കൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും ഘടകകക്ഷികക്ഷികള്‍ക്കും മോദി നന്ദി പറഞ്ഞു.

പുതിയ ഇന്ത്യയുടെ തുടക്കം. ഇന്ത്യന്‍ ജനാധിപത്യം ദിനംപ്രതി പക്വതയാര്‍ജിക്കുന്നു. എല്ലാ തടസങ്ങളെയും എന്‍ഡിഎ ഈ തിരഞ്ഞെടുപ്പില്‍ മറികടന്നു. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും ഇടുങ്ങിയ വഴിയിലൂടെ പോകുമ്പോഴും ജനങ്ങളെ സഹായിക്കാനാണു തയാറാകേണ്ടത് മോദി പറഞ്ഞു.

അധികാരത്തിന്റെ ഗര്‍വ്വ് ജനങ്ങള്‍ അംഗീകരിക്കില്ല. ജനപ്രതിനിധികള്‍ക്ക് ഭേദഭാവം പാടില്ലെന്നും പിന്തുണച്ചവരെയും അല്ലാത്തവരെയും ഒപ്പം നിറുത്തണമെന്ന് ഭരണഘടന ഓര്‍മ്മിപ്പിച്ച് മോദി പറഞ്ഞു. സേവനത്തേക്കാള്‍ വലിയ പ്രചോദനം ഇല്ല. നിങ്ങളുടെ നേതാവായി നിങ്ങളെന്നെ തെരഞ്ഞെടുത്തു. എന്നാല്‍ ഞാന്‍ നിങ്ങളിലൊരാളാണ്. നിങ്ങള്‍ക്ക് തുല്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*