ഇന്ത്യൻ റെയിൽവേയുടെ മുഖം മാറുന്നു; വരുന്നു എൻജിൻ വേണ്ടാത്ത ‘ട്രെയിൻ -18’
ഇന്ത്യൻ റെയിൽവേയുടെ മുഖം മാറുന്നു; വരുന്നു എൻജിൻ വേണ്ടാത്ത ‘ട്രെയിൻ -18’
മുംബൈ: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലാദ്യമായി എൻജിനില്ലാതെ ഓടുന്ന തീവണ്ടി ‘ട്രെയിൻ-18’ വരുന്നു. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയിലോടുന്ന ഈ വണ്ടി മെട്രോ ട്രെയിനുകൾക്കും സബർബൻ വണ്ടികൾക്കും സമാനമായിരിക്കും.
നിലവിൽ ഡൽഹി മുതൽ ഭോപാൽ വരെയുള്ള ശതാബ്ദി എക്സ്പ്രസ്സിന് പകരമാണ് ലോക്കോമോട്ടീവ് എൻജിൻ ഇല്ലാത്ത ഈ വണ്ടി ഓടുക. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രകാരം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച ഈ വണ്ടിക്ക് യൂറോപ്യൻ ശൈലിയിൽ രൂപകൽപ്പന ചെയ്ത സീറ്റുകളാണ് ഒരുക്കുന്നത്.
സ്ലൈഡിങ് ഡോറുകളും നീളൻ ജനവാതിലുകളുമൊക്കെ ട്രെയിൻ-18′ ന്റെ പ്രത്യേകതകളാണ്. പൂർണ്ണമായി ശീതീകരിച്ച വണ്ടി മെട്രോ ട്രെയിൻ പോലെ ഏതു ഭാഗത്തേക്കും ഓടിക്കാൻ കഴിയും. 16 കോച്ചുകളാണ് വണ്ടിയിൽ ഉണ്ടാവുക. ഒന്നിടവിട്ട് ഓരോ കോച്ചിലും തീവണ്ടിയെ മുന്നോട്ട് ചലിപ്പിക്കാനുള്ള മോട്ടോറുകൾ ക്രമീകരിച്ചിട്ടുണ്ടാവും.അടുത്ത മാസം മുതൽ പരീക്ഷണ ഓട്ടങ്ങൾ ആരംഭിക്കും. പരീക്ഷണം വിജയിച്ചാൽ ഇത്തരത്തിലുള്ള കൂടുതൽ വണ്ടികൾ റെയിൽവേ പുറത്തിറക്കും.
Leave a Reply