യാത്രക്കാരെ തിരുമ്മി സുഖിപ്പിക്കാന്‍ റെയില്‍വെ; ട്രെയിനില്‍ പുതിയ ‘മസാജ്’ സര്‍വീസ് ഒരുങ്ങുന്നു

യാത്രക്കാരെ തിരുമ്മി സുഖിപ്പിക്കാന്‍ റെയില്‍വെ; ട്രെയിനില്‍ പുതിയ ‘മസാജ്’ സര്‍വീസ് ഒരുങ്ങുന്നു

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനി മുഷിഞ്ഞിരുന്ന് കഷ്ടപ്പെടേണ്ട. സുഖമായി ആസ്വദിച്ച് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇന്ത്യന്‍ റെയില്‍വെ ഒരുക്കുന്നത്. ഇനിമുതല്‍ യാത്രക്കാരെ തിരുമ്മി സുഖിപ്പിക്കാനാണ് റെയില്‍വെയുടെ തീരുമാനം.

പരീക്ഷണാടിസ്ഥാനത്തില്‍ ഇന്‍ഡോറില്‍ നിന്നും യാത്ര ആരംഭിക്കുന്ന 39 ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമാകുക. ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നീ വിഭാഗങ്ങളിലായി 20 മിനിറ്റ് വരെ പരമാവധി മസാജ് ചെയ്യുന്നതിന് 100,200,300 എന്നിങ്ങനെയാണ് നിരക്കുകള്‍. അടുത്ത ഇരുപത് ദിവസത്തിനുള്ളില്‍ സേവനം ആരംഭിക്കാനാണ് തീരുമാനം.

ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഈ സേവനം ലഭ്യമാക്കാം. രാവിലെ ആറ് മുതല്‍ രാത്രി പത്ത് മണിവരെ ഈ സേവനം കോച്ചുകളില്‍ ലഭ്യമാകും. മസാജ് ചെയ്യുന്നവര്‍ക്കായി റെയില്‍വെ തിരിച്ചറിയല്‍ കാര്‍ഡും നല്‍കും.

പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ റെയില്‍വെ ഡിവിഷനുകളോടും സോണുകളോടും റെയില്‍വെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പശ്ചിമ റെയില്‍വെയുടെ രത്‌ലാം ഡിവിഷന്‍ ഈ ആവശ്യം മുന്നോട്ട് വെച്ചത്. വര്‍ഷം 90 ലക്ഷം രൂപവരെ മസാജിലൂടെ ഉണ്ടാക്കിയെടുക്കാമെന്നാണ് കണ്ടെത്തല്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*