ന്യൂസിലാന്‍ഡ് വെടിവെയ്പ്പ്: ഇന്ത്യാക്കാരും മരിച്ചെന്ന് സൂചന; ഇന്ത്യാക്കാരെ കാണാനില്ല

ന്യൂസിലാന്‍ഡ് വെടിവെയ്പ്പ്: ഇന്ത്യാക്കാരും മരിച്ചെന്ന് സൂചന; ഇന്ത്യാക്കാരെ കാണാനില്ല

വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീംപള്ളികളിലുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യാക്കാരും മരിച്ചെന്ന് സൂചന.

എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ന്യൂസീലന്‍ഡ് അധികൃതരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ക്ക് കാത്തിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ആക്രമണത്തില്‍ ഇരയായവരുടെ പേരുവിവരങ്ങളോ മറ്റ് വിശദാംശങ്ങളോ നല്‍കാനാവില്ലെന്നും വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കൃത്യമായ വിവരം ലഭിച്ചതിനു ശേഷം വിശദാംശങ്ങള്‍ നല്‍കാമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

വെടിവയ്പ്പിന് ശേഷം ഒന്‍പത് ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. 49 ആളുകള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതായി ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഇരുപത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലന്‍ഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അക്രമി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment