ഇന്ത്യയിലെ ആദ്യത്തെ പോലീസ് റോബോട്ട് കേരളത്തില്‍: പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ ഇനി റോബോട്ട് സ്വീകരിക്കും

ഇന്ത്യയിലെ ആദ്യത്തെ പോലീസ് റോബോട്ട് കേരളത്തില്‍: പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ ഇനി റോബോട്ട് സ്വീകരിക്കും

കേരളാ പോലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കാന്‍ റോബോട്ട് പൊലീസ്. ഇത്തരത്തില്‍ റോബോട്ട് സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സേനയാണ് കേരള പോലീസ്.

കെ പിബോട്ട്(KP-BOT)എന്നാണ് റോബോട്ടിന്റെ പേര്. സംസ്ഥാന പോലീസ് മേധാവിയെ കാണാനെത്തുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാകുമിതെന്ന് കേരള പോലീസ് വ്യക്തമാക്കുന്നു.

മാത്രമല്ല ഒരു തവണ വന്നവരെ പിന്നീട് കാണുമ്പോള്‍ ഓര്‍ത്തു വയ്ക്കാനും ഈ റോബോട്ടിന് സാധിക്കും. കേരള പോലീസിന്റെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ത്യയിലെ ആദ്യത്തെ പൊലീസ് റോബോട്ട് കേരള പോലീസില്‍. പോലീസ് സേവനങ്ങള്‍ക്കു ഇന്ത്യയില്‍ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയാകുകയാണ് കേരള പോലീസ്. കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ ഇക്കാര്യത്തില്‍ ലോകത്ത് തന്നെ നാലാമത് രാജ്യവുമാകുന്നു.

പൊലീസ് ആസ്ഥാനത്ത് ഇനി മുതല്‍ സന്ദര്‍ശകരെ റോബോട്ട് സ്വീകരിക്കും സംസ്ഥാന പോലീസ് മേധാവിയെ കാണാനെത്തുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാകുമിത്.

സന്ദര്‍ശകരുടെ വിവരങ്ങള്‍ ശേഖരിക്കുവാനും അവരുടെ പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും റോബട്ടിലൂടെ സാധിക്കും.

ഒരു തവണയെത്തിയവരെ ഓര്‍ത്തുവയ്ക്കാനും ഈ റോബോട്ടിനു ശേഷിയുണ്ടാകും. കേരള പോലീസ് സൈബര്‍ ഡോമും അസിമോവ് റോബോട്ടികും സംയുക്തമായാണ് KP -BOT എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*