ട്രെയിന്‍ 18; ‘വന്ദേ ഭാരത്’ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും

India's Fastest Train 18 Named Vande Bharat Express

ട്രെയിന്‍ 18; ‘വന്ദേ ഭാരത്’ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ട്രെയിന്‍ 18 ന്‍റെ പേര് ‘വന്ദേ ഭാരത്’ എക്സ്പ്രസ് എന്ന് അറിയപ്പെടുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.

മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഡൽഹിക്കും വാരാണസിക്കും ഇടയ്ക്കാണ് സര്‍വീസ് നടത്തുക. ‘വന്ദേ ഭാരത്’ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇത് ഫ്ളാഗ് ഓഫ് ചെയ്യും.

97 കോടി രൂപ ചിലവില്‍ 16 കോച്ചുകളുള്ള ട്രെയിന്‍ 18 മാസം കൊണ്ട് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിര്‍മ്മിച്ചത്. 30 വർഷത്തെ ശതാബ്ദി എക്സ്പ്രസിന് പിൻഗാമിയായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ ആദ്യത്തെ ലോക്കോമോട്ടീവ് ലെസ് ട്രെയിനാണ് ഇത്.

പൂര്‍ണ്ണമായും ഇന്ത്യന്‍ എങ്ങിനീയര്‍മാരുടെ സഹായത്താല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് ‘വന്ദേ ഭാരത്’ എക്സ്പ്രസ്. പതിനെട്ട് മാസം കൊണ്ടാണ് ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ലോകോത്തര നിലവാരത്തിലുള്ള ട്രെയിനുകൾ നമുക്ക് തന്നെ നിര്‍മ്മിക്കാമെന്ന് ഇന്ത്യ തെളിയിച്ചിരിക്കുകയാണെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.

പൂര്‍ണ്ണമായും എ സി കോച്ചുകളുള്ള ട്രെയിനില്‍ രണ്ട് എക്സിക്യൂട്ടീവ് ചെയർ കാറുകളുണ്ടാകും. ഡല്‍ഹിക്കും വാരാണസിക്കും ഇടയില്‍ കാണ്പൂരിലും അലഹബാദിലും സ്റ്റോപ്പ്‌ ഉണ്ടാകും. ഇന്ത്യയിൽ പൂർണമായി നിർമ്മിച്ച തീവണ്ടി വന്ദേ ഭാരത് എന്ന പേരിൽ ജനങ്ങൾക്ക് റിപ്പബ്ലിക്ക് ദിന സമ്മാനം നൽകുകയാണെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*